---
title: "പി ആര്‍ നമ്പ്യാര്‍ പുരസ്‌കാരം കെ എന്‍ കെ നമ്പൂതിരിക്ക്"
english_title: " KNK Namboodiri receives PR Nambiar Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13577/knk-namboodiri-receives-pr-nambiar-award"
published_at: "2021-11-30T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5be96c8871_k n nbhoodiri .jpg"
keywords: []
---

# പി ആര്‍ നമ്പ്യാര്‍ പുരസ്‌കാരം കെ എന്‍ കെ നമ്പൂതിരിക്ക്

> **Lead Summary:** വടകര: അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും, പ്രമുഖ കമ്യൂണിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും, വാഗ്മിയുമായിരുന്ന പി ആര്‍ നമ്പ്യാരുടെ പേരില്‍ പി ആര്‍ ട്രസ്റ്റ്, വര്‍ഷംതോറും നല്‍കി വരുന്ന മികച്ച പൊതുപ്രവര്‍ത്തകര്‍ക്കായുള്ള പുരസ്‌ക്കാരത്തിന് ഈ വര്‍ഷം കെ എന്‍ കെ നമ്പൂതിരി അര്‍ഹനായി.

## Article Content

വടകര: അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും, പ്രമുഖ കമ്യൂണിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും, വാഗ്മിയുമായിരുന്ന പി ആര്‍ നമ്പ്യാരുടെ പേരില്‍ പി ആര്‍ ട്രസ്റ്റ്, വര്‍ഷംതോറും നല്‍കി വരുന്ന മികച്ച പൊതുപ്രവര്‍ത്തകര്‍ക്കായുള്ള പുരസ്‌ക്കാരത്തിന് ഈ വര്‍ഷം കെ എന്‍ കെ നമ്പൂതിരി അര്‍ഹനായി.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. എഴുത്തുകാരനും ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനും പ്രഭാഷകനുമാണ് കെ എന്‍ കെ നമ്പൂതിരി. സാക്ഷരത പ്രവര്‍ത്തനത്തിലും, ആദിവാസി ക്ഷേമ പ്രവര്‍ ത്തനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ എന്‍ കെ നമ്പൂതിരി 'ആദിവാസി ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ഗ്രന്ഥ ത്തിന്റെ കര്‍ത്താവുമാണ്.

വിവര്‍ത്തന കൃതികളും, യാത്രാവിവ രണങ്ങളും, ജീവചരിത്രവും ഉള്‍പ്പെടെ മികച്ച പത്തോളം കൃതികളു ടെ കര്‍ത്താവ് കൂടിയാണദ്ദേഹം. ഇപ്പോള്‍ കൊല്ലം ജില്ലയിലെ ശൂരനാട്, ചോമ ഇളമണ്‍ മനയിലാണ് താമസം. ഭാര്യ: പ്രശസ്ത കവയിത്രി ഇന്ദിര കൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13577/knk-namboodiri-receives-pr-nambiar-award)