---
title: "#vatakara | ആദ്യ പ്രസവം; വടകര ജില്ലാ ആശുപത്രിയിൽ ലോക് താന്ത്രിക് മഹിളാ ജനതാദൾ ധർണ്ണാ സമരം "
english_title: "#first #birth #Lok #Tantric #Mahila #Janata #Dal #strike #Vadakara #district #hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135847/first-birth-lok-tantric-mahila-janata-dal-strike-vadakara-district-hospital"
published_at: "2023-08-02T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca1147a38f8_mahila.jpg"
keywords: []
---

# #vatakara | ആദ്യ പ്രസവം; വടകര ജില്ലാ ആശുപത്രിയിൽ ലോക് താന്ത്രിക് മഹിളാ ജനതാദൾ ധർണ്ണാ സമരം 

> **Lead Summary:** **വടകര: **ആദ്യ പ്രസവത്തിന് വിലക്ക്. വടകര ജില്ലാ ആശുപത്രിയിൽ ലോക് താന്ത്രിക് മഹിളാ ജനതാദൾ ധർണ്ണാ സമരം നടത്തി.

## Article Content

**വടകര: **ആദ്യ പ്രസവത്തിന് വിലക്ക്. വടകര ജില്ലാ ആശുപത്രിയിൽ ലോക് താന്ത്രിക് മഹിളാ ജനതാദൾ ധർണ്ണാ സമരം നടത്തി.

വർഷങ്ങൾക്ക് മുമ്പ് താലൂക്ക് ആശുപത്രിയിൽ നൂറ് കണക്കിന് പ്രസവങ്ങൾ നടന്നിടത്ത് ഇന്ന് ജില്ലാ ആശുപത്രിയാവുകയും കോടിക്കണക്കിന് രൂപയുടെ പദ്ധതികളും, നിരവധി കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും വന്നിട്ടും നിലവിലുണ്ടായിരുന്ന ചികിത്സകൾ നിഷേധിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.

മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിലായിരുന്നു ധർണ്ണാ സമരം നടത്തിയത്. ആദ്യ പ്രസവം നടത്തണം, പുതിയ കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രസവവാർഡ് ആരംഭിക്കുക, ഒ.പി.യിലെ അനാവശ്യ നിയന്ത്രണങ്ങൾ എടുത്തുകളയുക, ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുവദിക്കുക.

ആധുനിക യന്ത്ര സംവിധാനങ്ങൾ പാവപ്പെട്ട രോഗികൾക്ക് ഉപയോഗപ്പെടുത്തുക എന്നിവയാണ് ആവശ്യങ്ങൾ . ധർണ്ണ സമരം എൽ.ജെ ഡി.ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് വിമലകളത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ബേബി ബാലമ്പ്രത്ത്, കെ.കെ.വനജ, മണ്ഡലം ഭാരവാഹികളായ എം.സതി.റീന രയരോത്ത്, രാജിത പതേരി , രമ്യ കണ്ടിയിൽ, രേവതി പെരുവാണ്ടിയിൽ, നിഷപറമ്പത്ത്, ഉഷ ചാർത്തം കണ്ടി കെ.കെ.തുളസി , എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, യുവജനത മണ്ഡലം പ്രസിഡണ്ട് മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135847/first-birth-lok-tantric-mahila-janata-dal-strike-vadakara-district-hospital)