---
title: "#Applicationinvited | അപേക്ഷ ക്ഷണിച്ചു; ട്രൈബൽ പാരാമെഡിക്സ്  ട്രെയിനിയായി നിയമിക്കുന്നു "
english_title: "#Application #invited #Tribal #Paramedics #appointed #Trainee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135884/application-invited-tribal-paramedics-appointed-trainee"
published_at: "2023-08-02T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca285991a6f_application.jpg"
keywords: []
---

# #Applicationinvited | അപേക്ഷ ക്ഷണിച്ചു; ട്രൈബൽ പാരാമെഡിക്സ്  ട്രെയിനിയായി നിയമിക്കുന്നു 

> **Lead Summary:** > **വടകര : **പട്ടികവർഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവരെ ആരോഗ്യ കേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ “ട്രൈബൽ പാരാമെഡിക്സ് ” ട്രെയിനിയായി നിയമിക്കുന്നു.

## Article Content

> **വടകര : **പട്ടികവർഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവരെ ആരോഗ്യ കേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ “ട്രൈബൽ പാരാമെഡിക്സ് ” ട്രെയിനിയായി നിയമിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ്/ഫാർമസി/മറ്റു പാരാമെഡിക്കൽ കോഴ്സ് ബിരുദം / ഡിപ്ലോമ. പ്രായപരിധി 21-35. നിയമന കാലാവധി ഒരു വർഷം.

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം നേഴ്സിംഗ്/ഫാർമസി/മറ്റു പാരാമെഡിക്കൽ കോഴ്സ് ബിരുദ യോഗ്യതയുള്ളവർക്ക് 18000 രൂപയും നേഴ്സിംഗ് / ഫാർമസി/ മറ്റു പാരാമെഡിക്കൽ കോഴ്സ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15000 രൂപയും ഉണ്ടായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : [www.stdkerala.gov.in](www.stdkerala.gov.in), 0495 2376364. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135884/application-invited-tribal-paramedics-appointed-trainee)