---
title: "#vinodkrishna | 9mm ബരേറ്റ; എഴുത്തുകാരൻ വിനോദ് കൃഷ്ണ 7 ന് വടകരയിലെത്തുന്നു "
english_title: "#vinodkrishna #9mm #Baretta #Writer #reaches #Vadakara #7th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135906/vinodkrishna-9mm-baretta-writer-reaches-vadakara-7th"
published_at: "2023-08-02T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca35ec98d9c_9mm.jpg"
keywords: []
---

# #vinodkrishna | 9mm ബരേറ്റ; എഴുത്തുകാരൻ വിനോദ് കൃഷ്ണ 7 ന് വടകരയിലെത്തുന്നു 

> **Lead Summary:** **വടകര : **കടത്തനാട്ടുകാരുമായി സംവദിക്കാൻ എഴുത്തുകാരൻ വിനോദ് കൃഷ്ണ 7 ന് വടകരയിലെത്തുന്നു. ഗാന്ധിവധം പ്രമേയമാക്കുന്ന ഇന്ത്യൻ ഭാഷകളിലെ ആദ്യ നോവലായ 9 mm ബരേറ്റയെക്കുറിച്ച് വിനോദ് കൃഷ്ണ സംവദിക്കും. 7 തിങ്കൾ വൈകുന്നേരം നാല് മണിക്ക് വടകര കേളു ഏട്ടൻ സ്മാരക മന്ദിരത്തിലാണ് പരിപാടി.

## Article Content

**വടകര : **കടത്തനാട്ടുകാരുമായി സംവദിക്കാൻ എഴുത്തുകാരൻ വിനോദ് കൃഷ്ണ 7 ന് വടകരയിലെത്തുന്നു. ഗാന്ധിവധം പ്രമേയമാക്കുന്ന ഇന്ത്യൻ ഭാഷകളിലെ ആദ്യ നോവലായ 9 mm ബരേറ്റയെക്കുറിച്ച് വിനോദ് കൃഷ്ണ സംവദിക്കും. 7 തിങ്കൾ വൈകുന്നേരം നാല് മണിക്ക് വടകര കേളു ഏട്ടൻ സ്മാരക മന്ദിരത്തിലാണ് പരിപാടി.

എഴുതാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും എഴുതുവഴികളെക്കുറിച്ചും നോവലിസ്റ്റ് വിനോദ് കൃഷ്ണ വിശദീകരിക്കും. മലയാള സാഹിത്യം നാളിതുവരെ അറിഞ്ഞിട്ടില്ലാത്ത വെറുപ്പിന്റെ രാഷ്ട്രീയം അവതരിപ്പിക്കുന്ന അസാധാരണമായ നോവലാണ് വിനോദ് കൃഷ്ണ എഴുതിയ 9 mm ബരേറ്റ.

വർത്തമാന കാലഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന വൻ വിപത്തിനെ സർഗ്ഗാത്മകമായി അടയാളപ്പെടുത്താനാണ് വിനോദ് കൃഷ്ണ ഈ നോവലിലൂടെ ശ്രമിച്ചിട്ടുള്ളത്. ഇതിൽ ഗാന്ധിവധമുണ്ട്.

ഗോഡ്സേയും കൂട്ടരും ഗാന്ധിയിലേക്കെത്തിയ വഴികളിലൂടെയെല്ലാം നോവലിസ്റ്റിന്റെ ഭാവന സഞ്ചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135906/vinodkrishna-9mm-baretta-writer-reaches-vadakara-7th)