---
title: "#Bookrelease | വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം; കേരള ഫോക്‌ലോർ അക്കാദമിയുടെ പുസ്തക പ്രകാശനം നാലിന് "
english_title: "#Historical #influence #northern #songs #Book #release #Kerala #Folklore #Academy #4th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135948/historical-influence-northern-songs-book-release-kerala-folklore-academy-4th"
published_at: "2023-08-02T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca53e5e9ff1_WhatsApp_Image_2023-08-02_at_6.21.46_PM.jpeg"
keywords: []
---

# #Bookrelease | വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം; കേരള ഫോക്‌ലോർ അക്കാദമിയുടെ പുസ്തക പ്രകാശനം നാലിന് 

> **Lead Summary:** > **വടകര : ** കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ “വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം' എന്ന പുസ്തകം ആഗസ്റ്റ് നാലിന് വൈകീട്ട് 4.30 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്യും. ഗായകൻ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങും.

## Article Content

> **വടകര : ** കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ “വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം' എന്ന പുസ്തകം ആഗസ്റ്റ് നാലിന് വൈകീട്ട് 4.30 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്യും. ഗായകൻ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങും.

വടകര കേളുവേട്ടൻ സ്‌മാരക ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, മുൻ സെക്രട്ടറി ടി.കെ വിജയരാഘവൻ തുടങ്ങിയവർ മുഖ്യാതിഥികളാവും.

അക്കാദമി സെക്രട്ടറി എ.വി അജയകുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി.വി ലവ്‌ലിൻ നന്ദിയും പറയും. സുകുമാരനും സംഘവും അവതരിപ്പിക്കുന്ന വടക്കൻ പാട്ടുകളും അരങ്ങ് കൊയിലാണ്ടിയുടെ നാടൻപാട്ടുകളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135948/historical-influence-northern-songs-book-release-kerala-folklore-academy-4th)