---
title: "#kalleri | ഉദ്ഘാടനത്തിനൊരുങ്ങി ചേരിപ്പൊയില്‍ കല്ലേരി കനാല്‍ ബണ്ട് റോഡ് "
english_title: "#Kalleri #Canal #Bund #Road #Cherippoyil  #inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136166/kalleri-canal-bund-road-cherippoyil-inauguration"
published_at: "2023-08-03T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb744a98bd4_kalleri.jpg"
keywords: []
---

# #kalleri | ഉദ്ഘാടനത്തിനൊരുങ്ങി ചേരിപ്പൊയില്‍ കല്ലേരി കനാല്‍ ബണ്ട് റോഡ് 

> **Lead Summary:** **വടകര : **കല്ലേരി ചേരിപ്പൊയില്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങി.

## Article Content

**വടകര : **കല്ലേരി ചേരിപ്പൊയില്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങി.

കുറ്റ്യാടി-മാഹി പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ വലതുകരയില്‍ ചേരിപ്പൊയില്‍ അക്വഡേറ്റ് മുതല്‍ കല്ലേരി വരെയുള്ള ഒരു കിലോമീറ്റര്‍ നീളമുള്ള കനാല്‍ ബണ്ട് റോഡാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി തയ്യാറായത്.

ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയ 1.36 കോടി രൂപ അടങ്കല്‍ തുകയ്ക്കുള്ള നിര്‍മ്മാണ പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഏറ്റെടുത്തത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചേരിപ്പൊയില്‍-കല്ലേരി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ‍ ബണ്ട് റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ സമീപ പ്രദേശങ്ങളുടെ വികസനത്തിന് കൂടിയാണ് വഴിതെളിയിക്കുക.

ആഗസ്റ്റ് നാലിനു മൂന്നു മണിക്ക് സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയതു മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം വിമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം ലീന, വാര്‍ഡ് മെമ്പര്‍ എന്‍.പി ശ്രീലത തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136166/kalleri-canal-bund-road-cherippoyil-inauguration)