---
title: "#CricketTournament | കളി ലഹരിയാണ്; ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു "
english_title: "#Organized #antidrug #cricket #tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136175/organized-antidrug-cricket-tournament"
published_at: "2023-08-03T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb7aa3baa3b_cricket.jpg"
keywords: []
---

# #CricketTournament | കളി ലഹരിയാണ്; ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **ലഹരിയെ കായികമായി നേരിടാം, കളി ലഹരിയാണ് ലഹരി കളത്തിന് പുറത്തും എന്ന കാലികപ്രസക്തിയുള്ള ആശയം മുന്നോട്ടുവച്ചുകൊണ്ട് ലഹരിക്കെതിരെയുള്ള ധീരമായ ചുവടുവെപ്പിന്റെ ഭാഗമായി മത്സരപരീക്ഷ പരിശീലന സ്ഥാപനമായ എയിംസ് പി എസ് സി കോച്ചിംഗ് സെൻറർ വടകര നഗരം ഗ്രൗണ്ടിൽ വച്ച് ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

## Article Content

**വടകര: **ലഹരിയെ കായികമായി നേരിടാം, കളി ലഹരിയാണ് ലഹരി കളത്തിന് പുറത്തും എന്ന കാലികപ്രസക്തിയുള്ള ആശയം മുന്നോട്ടുവച്ചുകൊണ്ട് ലഹരിക്കെതിരെയുള്ള ധീരമായ ചുവടുവെപ്പിന്റെ ഭാഗമായി മത്സരപരീക്ഷ പരിശീലന സ്ഥാപനമായ എയിംസ് പി എസ് സി കോച്ചിംഗ് സെൻറർ വടകര നഗരം ഗ്രൗണ്ടിൽ വച്ച് ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

ടൂർണമെന്റിൽ പോലീസ്, എക്സൈസ്, ജയിൽ സേന വിഭാഗങ്ങളുടെ ടീമുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ടീമും ഉദ്യോഗാർത്ഥികളുടെയും എയിംസിൽ നിന്നും ജോലി ലഭിച്ചവരുടയും ടീമും അടക്കം 10 ടീമുകൾ മത്സരിച്ചു.

എയിംസ് കല്ലാച്ചിയുടെ ഫിനിക്സ്XI ടീം എയിംസ് വടകരയുടെ സീനിയേഴ്സ്XI നെ തോൽപ്പിച്ച് കിരീടം നേടി.

മാൻ ഓഫ് ദി മാച്ച് പുരസ്കാരം സീനിയേഴ്സ്XI ന്റെ ഷാനിയും മികച്ച ബൗളർക്കുള്ള പുരസ്കാരം ഫിനിക്സ്XI ടീം അംഗം അശ്വന്തും കരസ്ഥമാക്കി. വിജയികൾക്ക് എയിംസ് ജോബ് ഹോൾഡേഴ്സ് ഗ്രൂപ്പ് അംഗമായ തലശ്ശേരി സ്പെഷ്യൽ സബ് ജയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ സജീഷ് കോട്ടേമ്പ്രം ട്രോഫികൾ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136175/organized-antidrug-cricket-tournament)