---
title: "#vatakara | ഓർക്കാട്ടേരി ഏറാമല സ്വദേശി ഒഴുക്കിൽപ്പെട്ടു; നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു "
english_title: "#orkkateri #eranmala #student #flowed "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136219/orkkateri-eranmala-student-flowed"
published_at: "2023-08-03T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbbdf6f1d0c_anoop1.jpg"
keywords: []
---

# #vatakara | ഓർക്കാട്ടേരി ഏറാമല സ്വദേശി ഒഴുക്കിൽപ്പെട്ടു; നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു 

> **Lead Summary:** വടകര : മയ്യഴി പുഴയിൽ കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയായ തുരുത്തിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു . നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.

## Article Content

വടകര : മയ്യഴി പുഴയിൽ കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയായ തുരുത്തിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു . നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഓർക്കാട്ടേരി ഏറാമല സ്വദേശിയാണ് ഒഴുക്കിൽ പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്‌സ്‌ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വടകര മഹി കനാലിന്റെ ഭാഗമായി കിടഞ്ഞി തുരുത്തിമുക്കിൽ നിർമിക്കുന്ന ബോട്ടുജെട്ടിക്കു സമീപം ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136219/orkkateri-eranmala-student-flowed)