---
title: "#VATAKARA | കിടഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട അനൂപിനായി തിരച്ചിൽ ഊർച്ചിതമാക്കി "
english_title: "#search #Anoop #washed #ditch #intensified"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136227/search-anoop-washed-ditch-intensified"
published_at: "2023-08-03T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbb31999e31_ANOOP.jpg"
keywords: []
---

# #VATAKARA | കിടഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട അനൂപിനായി തിരച്ചിൽ ഊർച്ചിതമാക്കി 

> **Lead Summary:** **വടകര: **മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു . ഓർക്കാട്ടേരി ഏറാമ്മല ചെറുകുളങ്ങര അശോകന്റെ മകൻ അനൂപ് നെയാണ് കാണാതായത്.

## Article Content

**വടകര: **മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു . ഓർക്കാട്ടേരി ഏറാമ്മല ചെറുകുളങ്ങര അശോകന്റെ മകൻ അനൂപ് നെയാണ് കാണാതായത്.

നാല് സുഹൃത്തുക്കളോടൊപ്പം തോണിയിലെത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി കുളിക്കുന്നതിനിടയിലായിരുന്നു അപകടം .

പുഴയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. വടകര മഹി കനാലിന്റെ ഭാഗമായി തുരുത്തിയിൽ നിർമിക്കുന്ന ബോട്ടുജെട്ടിക്കു സമീപം ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136227/search-anoop-washed-ditch-intensified)