---
title: "#vatakara | എംഎൽഎ റസ്ക്യു ടീമിനെ വിളിച്ചു; അനൂപിനായി തുരുത്തി മുക്ക് പുഴയിൽ തിരച്ചിൽ ഊർജ്ജിതം "
english_title: "#missing #anoop #MLA #rescueteam #Anoop #ThiruthiMukk #River #intense"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136235/missing-anoop-mla-rescueteam-anoop-thiruthimukk-river-intense"
published_at: "2023-08-03T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbbc373a72d_vatakara.jpg"
keywords: []
---

# #vatakara | എംഎൽഎ റസ്ക്യു ടീമിനെ വിളിച്ചു; അനൂപിനായി തുരുത്തി മുക്ക് പുഴയിൽ തിരച്ചിൽ ഊർജ്ജിതം 

> **Lead Summary:** **വടകര : **മയ്യഴി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായി എംഎൽഎ റസ്ക്യു ടീമിനെ വിളിച്ചു. അനൂപിനായി തുരുത്തി മുക്ക് പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി.

## Article Content

**വടകര : **മയ്യഴി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായി എംഎൽഎ റസ്ക്യു ടീമിനെ വിളിച്ചു. അനൂപിനായി തുരുത്തി മുക്ക് പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി.

സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന കെ.കെ രമ എം എൽഎയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിക്കുന്നുണ്ട്.

തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപ് (22) നെയാണ് കാണാതായത്. ഫയർഫോഴ്സ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നു. കക്കയത്ത് ഉള്ള റസ്ക്യു ടീമിനെ കെ.കെ രമ എം.എൽ.എ ബന്ധപ്പെട്ടു.

ഇവർ ഒരു മണിക്കൂറിനകം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നാല് സുഹൃത്തുക്കളോടൊപ്പം തോണിയിലെത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി കുളിക്കുന്നതിനിടയിലായിരുന്നു അപകടം .

വടകര മഹി കനാലിന്റെ ഭാഗമായി തുരുത്തിയിൽ നിർമിക്കുന്ന ബോട്ടുജെട്ടിക്കു സമീപം ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136235/missing-anoop-mla-rescueteam-anoop-thiruthimukk-river-intense)