---
title: "#kkrama | പുത്തൂർ, അറക്കിലാട് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണും - കെ.കെ.രമ.എം.എൽ.എ "
english_title: "#Permanent #solution #waterlogging #KKRama #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136239/permanent-solution-waterlogging-kkrama-mla"
published_at: "2023-08-03T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbc0a5c24e1_kkrama.jpg"
keywords: []
---

# #kkrama | പുത്തൂർ, അറക്കിലാട് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണും - കെ.കെ.രമ.എം.എൽ.എ 

> **Lead Summary:** **വടകര: **പുത്തൂർ, അറക്കിലാട് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് കെകെ രമ എംഎൽഎ പറഞ്ഞു. വടകര പുത്തൂർ - വയൽപ്പീടിക റോഡിനോട് ചേർന്നുള്ള കുഴിച്ചാൽ തോട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ അനുവദിച്ച 75 ലക്ഷം രൂപ

## Article Content

**വടകര: **പുത്തൂർ, അറക്കിലാട് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് കെകെ രമ എംഎൽഎ പറഞ്ഞു. വടകര പുത്തൂർ - വയൽപ്പീടിക റോഡിനോട് ചേർന്നുള്ള കുഴിച്ചാൽ തോട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ അനുവദിച്ച 75 ലക്ഷം രൂപ

വിനിയോഗിച്ച് ഡ്രൈനേജ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതുമായ് ബന്ധപ്പെട്ട് അടക്കാതെരു ലയൺസ് ഹാളിൽ ചേർന്ന പരിസരവാസികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.വാർഡ് കൗൺസിലർ ശ്രീജിന, ഇറിഗേഷൻ ഉദ്യോസ്ഥർ യോഗത്തിൽ സംബന്ധിച്ചു.

കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഈ പ്രശ്നം ശാശ്വതമായി ദൂരീകരിക്കുന്നതിന് വിപുലമായ ജനകീയ യോഗങ്ങളും വിവിധ രംഗങ്ങളിലെ വിദഗ്ധരും ജനപ്രതിനിധികളും അധികാരികളും ഉൾപ്പെടുന്ന വിപുലമായ കൺസൾട്ടേഷനും വിളിച്ചു കൂട്ടാനും വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവൃത്തിയുടെ ഭരണാനുമതിക്കായി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിന് ശേഷം എംഎൽഎ അടക്കമുള്ള സംഘം തോട് സന്ദർശിക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136239/permanent-solution-waterlogging-kkrama-mla)