---
title: "അഴിയൂരില്‍ രണ്ടാം ഘട്ട നികുതി സമാഹരണം തുടങ്ങി "
english_title: "The second phase of tax camps is being organized in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13626/the-second-phase-of-tax-camps-is-being-organized-in-azhiyur"
published_at: "2021-11-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5ee715f181_tax photo.jpg"
keywords: []
---

# അഴിയൂരില്‍ രണ്ടാം ഘട്ട നികുതി സമാഹരണം തുടങ്ങി 

> **Lead Summary:** അഴിയൂര്‍: ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ഒന്നാം ഘട്ട കെട്ടിട നികുതി സമാഹരണം പൂര്‍ത്തിയായതിന് ശേഷം പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ട ഊര്‍ജിത കെട്ടിട നികുതി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

## Article Content

അഴിയൂര്‍: ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ഒന്നാം ഘട്ട കെട്ടിട നികുതി സമാഹരണം പൂര്‍ത്തിയായതിന് ശേഷം പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ട ഊര്‍ജിത കെട്ടിട നികുതി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

ഒന്നാം ഘട്ട ക്യാമ്പില്‍ നികുതി അടക്കാന്‍ സാധിക്കാത്തവര്‍ക്ക് പിഴപലിശയില്ലാതെ നികുതി അടക്കാന്‍ ഒരു അവസരം കൂടി ലഭ്യമാക്കുന്നു വാര്‍ഡ് നമ്പര്‍ / കെട്ടിട നമ്പര്‍ മാത്രം അറിഞ്ഞിരുന്നാല്‍ മതി പഞ്ചായത്ത് പരിധിയില്‍ ഉള്ള ഏത് കെട്ടിടത്തിന്റെ നികുതിയും പിഴ പലിശയോ നോട്ടീസ് ചാര്‍ജോ ഇല്ലാതെ നികുതി ദായകന് സൗകര്യമുള്ള കേന്ദ്രങ്ങളില്‍ അടക്കാവുന്നതാണ് ILGMS സോഫ്റ്റ്‌വെയര്‍ സഹായത്തോടെ കമ്പ്യൂട്ടറൈസ്ഡ് പ്രിന്റ് നിമിഷ നേരത്തിനകം ലഭ്യമാക്കി ക്യു നില്‍കാതെ നികുതി അടക്കാന്‍ സാധിക്കും.- പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

തിയ്യതി കേന്ദ്രം 1 13/12/21 തിങ്കള്‍ കോറോത്ത് റോഡ് പോസ്റ്റ് ഓഫീസിന് സമീപം 2 14/12/2021 ചൊവ്വ ചോമ്പാല ഹാര്‍ബറിന് സമീപം 3 15/12/2021 ബുധന്‍ കല്ലാമല സഹൃദയ വായനശാല 4 16/12/2021 വ്യാഴം മുക്കാളി ടൗണില്‍, മത്സ്യ മാര്‍ക്കറ്റിന് മുന്‍വശം 5 17/12/21 വെള്ളി കുഞ്ഞിപള്ളി FHC ക്ക് സമീപം 6 18/12/21 ശനി മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരം വാര്‍ഡ് വ്യത്യാസമില്ലാതെ ഏത് ക്യാമ്പിലും നികുതി അടക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13626/the-second-phase-of-tax-camps-is-being-organized-in-azhiyur)