---
title: "#vatakara | കിടഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട അനൂപിനായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു "
english_title: "#vatakara #anoop #missing #search #continues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136295/vatakara-anoop-missing-search-continues"
published_at: "2023-08-03T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbefb8a7342_ANOOP.jpg"
keywords: []
---

# #vatakara | കിടഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട അനൂപിനായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു 

> **Lead Summary:** **വടകര :** മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട അനൂപിനായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപ് നെയാണ് കാണാതായത്.

## Article Content

**വടകര :** മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട അനൂപിനായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപ് നെയാണ് കാണാതായത്.

നാല് സുഹൃത്തുക്കളോടൊപ്പം തോണിയിൽ എത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി കുളിക്കുന്നതിനിടയിലായിരുന്നു അപകടം .

പുഴയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. വടകര മാഹി കനാലിന്റെ ഭാഗമായ തുരുത്തിയിൽ നിർമിക്കുന്ന ബോട്ടുജെട്ടിക്കു സമീപം ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്.

യുവാവിനെ കണ്ടെത്താനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന കെ.കെ രമ എം എൽഎയുടെ നേതൃത്വത്തിൽ കക്കയത്ത് ഉള്ള റസ്ക്യു ടീമിനെ എത്തിച്ച് രക്ഷാപ്രവർത്തനം ഏകോപിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136295/vatakara-anoop-missing-search-continues)