---
title: "#anoop | അനൂപിന്റെ മൃതദേഹം കണ്ടെത്തി; പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു "
english_title: "#vatakara #anoop #deadbody #found "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136318/vatakara-anoop-deadbody-found"
published_at: "2023-08-04T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc6907c318b_anoop.jpg"
keywords: []
---

# #anoop | അനൂപിന്റെ മൃതദേഹം കണ്ടെത്തി; പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു 

> **Lead Summary:** **വടകര:** മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിൽ നീന്തലിനിടെ ഇന്നലെ വൈകീട്ട് കാണാതായ അനൂപിന്റെ മൃതദേഹം കണ്ടെത്തി .

## Article Content

**വടകര:** മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിൽ നീന്തലിനിടെ ഇന്നലെ വൈകീട്ട് കാണാതായ അനൂപിന്റെ മൃതദേഹം കണ്ടെത്തി .

തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപ് (22)നെയാണ് കണ്ടെത്തിയത് . നാല് സുഹൃത്തുക്കളോടൊപ്പം തോണിയിൽ എത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി നീന്തുന്നതിനിടെയിലായിരുന്നു അപകടം .

ഇന്നലെ രാത്രി ഏറെ വൈകിയും പുഴയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല .

തുടർന്ന് ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136318/vatakara-anoop-deadbody-found)