---
title: "#Nickshan | വടകരയിൽ വമ്പൻ ഓഫറുകളുമായി നിക് ഷാൻ ഇലക്ട്രോണിക്സ് ആഗസ്റ്റ് 6-ന് പ്രവർത്തനമാരംഭിക്കുന്നു"
english_title: "#Nikshan #Electronics #launches #Vadakara #6th #August #huge #offers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136446/nikshan-electronics-launches-vadakara-6th-august-huge-offers"
published_at: "2023-08-04T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccdb89679d2_nikshan.jpg"
keywords: []
---

# #Nickshan | വടകരയിൽ വമ്പൻ ഓഫറുകളുമായി നിക് ഷാൻ ഇലക്ട്രോണിക്സ് ആഗസ്റ്റ് 6-ന് പ്രവർത്തനമാരംഭിക്കുന്നു

> **Lead Summary:** **വടകര: **മറ്റെങ്ങുമില്ലാത്ത വിലക്കുറവും അത്യാകർഷകമായ ഓഫറുകളുമായി മലബാറിൽ പുതുചരിത്രം സൃഷ്ടിച്ച നിക് ഷാൻ ഇലക്ട്രോണിക്സ് ആഗസ്റ്റ് 6-ന് രാവിലെ 10.30m വടകരയിൽ പ്രവർത്തനം ആരoഭിക്കും. നഗരസഭാ ചെയർ പേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

## Article Content

**വടകര: **മറ്റെങ്ങുമില്ലാത്ത വിലക്കുറവും അത്യാകർഷകമായ ഓഫറുകളുമായി മലബാറിൽ പുതുചരിത്രം സൃഷ്ടിച്ച നിക് ഷാൻ ഇലക്ട്രോണിക്സ് ആഗസ്റ്റ് 6-ന് രാവിലെ 10.30m വടകരയിൽ പ്രവർത്തനം ആരoഭിക്കും. നഗരസഭാ ചെയർ പേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും വടകരയിലെ ജനങ്ങൾക്ക് കൈയെത്തും ദൂരത്ത്, കൈയിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക് ഷാൻ വടകരയിൽ എത്തുന്നത്.

എൽഇഡി ടിവി, റെഫ്രിജറേറ്റർ, വാഷിങ് മെഷിൻ, എയർകണ്ടീഷണർ തുടങ്ങിയ ഗൃഹോപകരണങ്ങളും, ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ തുടങ്ങിയ ഗാഡ്ജെറ്റുകളും വൈവിധ്യമാർന്ന ക്രോക്കറികളും അതിവിപുലമായ വിഭാഗങ്ങളിലായി നിക് ഷാൻ വടകര ഷോറൂമിൽ ക്രമീകരിച്ചിരിക്കുന്നു.

ഒപ്പം തന്നെ, എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് അവിസ്മരണീയ സമ്മാനങ്ങളും ഓഫറുകളുമാണ് നിക് ഷാൻ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

വിസിറ്റ് & വിൻ' ഓഫറിലൂടെ ഷോറും സന്ദർശിക്കുന്നവർക്ക്, ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ, ഓരോ എൽഇഡി ടിവികൾ സമ്മാനമായി നൽകുന്നു. 75% വരെ വിലക്കുറവാണ് ഒരേയൊരോണം, ഒരായിരം ഓഫറിലൂടെ നിഷാൻ അവതരിപ്പിക്കുന്നത്.

ഒപ്പം തന്നെ, കമ്പനികൾ നൽകുന്ന കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങൾക്ക് പുറമെ നിക് ഷാൻ നൽകുന്ന അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കുവാനുള്ള അവസരവുമാണിത്. രണ്ട് ഹ്യുണ്ടായി എക്സ്റ്റർ, ആറ് ഏഥർ സ്കൂട്ടറുകൾ, 50 സ്മാർട്ട് ഫോണുകൾ എന്നിവയാണ് ഓണസമ്മാനങ്ങൾ.

കൂടാതെ, 0% ഇന്ററസ്റ്റോടു കൂടിയ ഈസി ഇഎംഐ, 10,000 രൂപ വരെ ക്യാഷ്ബാക്ക്, 'എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ, കമ്പനികൾ നൽകുന്ന വാറന്റിക്ക് പുറമെ നിക് ഷാൻ സൗജന്യമായി നൽകുന്ന ഒരുവർഷത്തെ എക്സ്ട്രാ വാറന്റി തുടങ്ങിയവയും ഓഫറുകളുടെ മാറ്റ് കൂട്ടുന്നു.

സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വ്യാവസായിക രംഗത്തെ പ്രമുഖർ വർണ്ണാഭമായ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് 6 മണിക്ക്, മിഡോറി ബാൻഡ് കൊച്ചിൻ അവതരിപ്പിക്കുന്ന, സരിഗമ ഫെയിം ജാസിം ജമാലും നീലിമയും നയിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.

നിക് ഷാൻ ഇലക്ട്രോണിക്സിന്റെ സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കൾക്ക്, കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് വടകരയിൽ പുതിയ ഷോറൂമിന് തുടക്കം കുറിച്ചിരിക്കുന്നതെന്നു നിക് ഷാൻ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ എംഎംവി മൊയ്തു, എക്സിക്യൂട്ടീവ് ഡയറക്ടർ നിക് ഷാൻ അഹമ്മദ് , ടി കെ സി റംഷി എന്നിവർ അറിയിച്ചു. ഈയൊരു ലക്ഷ്യത്തോടെ ഉടൻ തന്നെ കോഴിക്കോടും പുതിയ ഷോറൂം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136446/nikshan-electronics-launches-vadakara-6th-august-huge-offers)