---
title: "#kalleri | ചിരകാല സ്വപ്‌നം; ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#kalleri #cherippoyil #kanal #band #road #Inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136487/kalleri-cherippoyil-kanal-band-road-inauguration"
published_at: "2023-08-04T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd03d7324ce_kalleri.jpg"
keywords: []
---

# #kalleri | ചിരകാല സ്വപ്‌നം; ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കല്ലേരി : **ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലേരി ചേരിപ്പൊയില്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലേരി : **ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലേരി ചേരിപ്പൊയില്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

യാത്രാ പ്രശ്നം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് 1.36 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും, തുടർന്ന് 2022 ഏപ്രിൽ 9 ന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 

ചെരിപ്പൊയിൽ കല്ലേരി വരെയുള്ള കനാൽ ബണ്ട് റോഡിൻറെ പൂർത്തീകരണ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

ജലഗതാഗത വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പ.സൊസൈറ്റി ആണ് സമയബന്ധിതമായി, മികച്ച നിലവാരത്തിൽ ഈറോഡ് പ്രവർത്തി പൂർത്തീകരിച്ചിരിച്ചത് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ സ്വാഗതം പറയുകയും ,ഉൾനാടൻ ജലഗതാഗത വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഐ വി സുശീൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ലീന , ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136487/kalleri-cherippoyil-kanal-band-road-inauguration)