---
title: "#kkrama | വടകര ഗവ.ആയുർവേദ ആശുപത്രിയുടെ നവീകരണപ്രവൃത്തി ഉടൻ ആരംഭിക്കും -കെ.കെ രമ എം.എൽ.എ "
english_title: "#Vadakara #Govt.Ayurveda #Hospital #renovation #KKRama #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136492/vadakara-govtayurveda-hospital-renovation-kkrama-mla"
published_at: "2023-08-04T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd074f96691_vatakara.jpg"
keywords: []
---

# #kkrama | വടകര ഗവ.ആയുർവേദ ആശുപത്രിയുടെ നവീകരണപ്രവൃത്തി ഉടൻ ആരംഭിക്കും -കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ നിർദേശിച്ച വടകര ഗവ ആയുർവേദ ആശുപത്രിയുടെ അൻപത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ ടെണ്ടറായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര: **2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ നിർദേശിച്ച വടകര ഗവ ആയുർവേദ ആശുപത്രിയുടെ അൻപത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ ടെണ്ടറായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

വടകര മേഖലയിലെ എല്ലാ ആയുർവേദ ചികിത്സയും ലഭ്യമാകുന്നതാണ് പാലോളിപാലത്തെ ഈ ആശുപത്രി. കിടത്തി ചികിത്സയിലായും അല്ലാതെയുമായി ഉൾക്കൊള്ളാവുന്നതിലും അധികം രോഗികൾ ഇപ്പോൾ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.

ജനറൽ വാർഡിലും പേ വാർഡിലും രോഗികളെ സമയാനുസൃതം ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136492/vadakara-govtayurveda-hospital-renovation-kkrama-mla)