---
title: "#vatara | പുഴയിലും ചാകര; മൂരാട് പുഴയിൽ നെത്തോലി ചാകര; ആളുകൾ ഒഴുകിയെത്തി"
english_title: "#Sugar #river #Netholi #Chakara# MuradRiver #People flocked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136587/sugar-river-netholi-chakara-muradriver-people-flocked"
published_at: "2023-08-05T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdb81804e83_fish.jpg"
keywords: []
---

# #vatara | പുഴയിലും ചാകര; മൂരാട് പുഴയിൽ നെത്തോലി ചാകര; ആളുകൾ ഒഴുകിയെത്തി

> **Lead Summary:** **വടകര : [**ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ പുഴയിലും ചാകര. മൂരാട് പുഴയിൽ നെത്തോലി ചാകര. നിരവധി ആളുകൾ പുഴയോരത്തേക്ക് ഒഴുകിയെത്തി. ഇന്നലെ പകലാണ് മൂരാട് പുഴയിൽ ദേശീയ പാതയിലെ പാലത്തിന് സമീപം ചെറു മത്സ്യങ്ങൾ കരക്കടിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആളുകൾ വെറും കൈ ഉപയോഗിച്ച് കോരിയെടുത്താണ് മീൻ പിടിച്ചത്. കടലിനോട് ചേർന്നുള്ള പുഴയാണ് മൂരാട് പുഴ .

## Article Content

**വടകര : [**ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ പുഴയിലും ചാകര. മൂരാട് പുഴയിൽ നെത്തോലി ചാകര. നിരവധി ആളുകൾ പുഴയോരത്തേക്ക് ഒഴുകിയെത്തി. ഇന്നലെ പകലാണ് മൂരാട് പുഴയിൽ ദേശീയ പാതയിലെ പാലത്തിന് സമീപം ചെറു മത്സ്യങ്ങൾ കരക്കടിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആളുകൾ വെറും കൈ ഉപയോഗിച്ച് കോരിയെടുത്താണ് മീൻ പിടിച്ചത്. കടലിനോട് ചേർന്നുള്ള പുഴയാണ് മൂരാട് പുഴ .

ആൻജോവിസ് എന്നറിയപ്പെടുന്ന ഈ ചെറുമത്സ്യം ലോകത്തെല്ലാ സമൂഹങ്ങളുടെയും പ്രിയങ്കരമായ മത്സ്യമാണ്. വളരെ രുചികരമായ നെത്തോല‍ി ഫ്രൈയും നെത്തോല‍ി മാങ്ങയിട്ട കറിയും അങ്ങനെ പലതരം വിഭവങ്ങൾ ഉണ്ടാക്കാം.ഔഷധങ്ങളുണ്ടാക്കാനും നെത്തോലി ഉപയോഗിക്കും. വെളുത്ത വലിയ നെത്തോല‍ിക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് ഔഷധഗുണം കൂടുതലാണ്. പ്രാദേശിക വിപണിയിലും ഈയിനം മീനിനാണ് ആവശ്യക്കാരുള്ളത്. കരിനെത്തോലി ഉൾപ്പെടെ വിവിധയിനം നെത്തോലികൾ കേരളത്തിൽ ലഭിക്കുന്നുണ്ട്.

ഏറ്റവും വില കുറവുള്ളതു കരിനെത്തോലിക്കാണ്. ദിവസവും ടൺകണക്കിനു നെത്തോലിയാണു കേരള തീരത്തുനിന്ന് അതിർത്തി കടക്കുന്നത്.രൂപംകൊണ്ടു കുഞ്ഞനാണെങ്കിലും നെത്തോല‍ി ഒരു ചെറിയ മീനല്ല എന്നാണു ശാസ്ത്രലോകം പറയുന്നത്. ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണത്.

നെത്തോലിയിലുള്ള പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനു നല്ലതായതിനാൽ ഹൃദ്രോഗമുള്ളവർക്കു ഗുണം ചെയ്യും. എളുപ്പം ദഹിക്കുന്ന മാംസ്യമാണു നെത്തോലിയിലുള്ളത്. വൈറ്റമിൻ എ, ഡി എന്നിവ ധാരാളമായ‍ുണ്ട്. നെത്തോലിയുടെ മുള്ളിലുള്ള കാൽസ്യം എല്ലുകളെ ബലപ്പെടുത്തും. ലഭ്യത ഏറ്റവുംകൂടുതലും ഗുണം അതിനേക്കാളേറെയും വില വളരെക്കുറവും എന്നതാണ് നെത്തോല‍ിയുടെ പ്രത്യേകത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136587/sugar-river-netholi-chakara-muradriver-people-flocked)