---
title: "മാഹിയില്‍ നിന്നും വിദേശ മദ്യക്കടത്ത്  പുതുപ്പണം സ്വദേശി അറസ്റ്റില്‍"
english_title: " Foreign liquor smuggling from Mahe New money native arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13665/foreign-liquor-smuggling-from-mahe-new-money-native-arrested"
published_at: "2021-11-30T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a61086da648_rajeesh puthuppanam .jpg"
keywords: []
---

# മാഹിയില്‍ നിന്നും വിദേശ മദ്യക്കടത്ത്  പുതുപ്പണം സ്വദേശി അറസ്റ്റില്‍

> **Lead Summary:** വടകര: അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. പുതുപ്പണം സ്വദേശിയായ രജിഷ് ആണ് എക്‌സൈസിന്റെ വലയിലായത്.

## Article Content

വടകര: അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. പുതുപ്പണം സ്വദേശിയായ രജിഷ് ആണ് എക്‌സൈസിന്റെ വലയിലായത്.

ഇന്ന് രാവിലെ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 30 കുപ്പി വിദേശ മദ്യവുമായിട്ടാണ് രജീഷ് അറസ്റ്റിലാകുന്നത്. അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ബി.പ്രസാദിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത് .

വാഹന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ സബിറലി. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സന്ദീപ് .സി.വി, ഷിജിന്‍ .എ.പി , അനില്‍ .എ, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13665/foreign-liquor-smuggling-from-mahe-new-money-native-arrested)