---
title: "#TalukDevelopmentCommittee | സർക്കാർ ഇടപെടണം; പെരിഞ്ചേരി കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തിയാക്കണം - താലൂക്ക് വികസന സമിതി "
english_title: "#Government #intervene #Perincheri #TalukDevelopmentCommittee #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136688/government-intervene-perincheri-talukdevelopmentcommittee-vatakara"
published_at: "2023-08-05T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce0c022d767_suresh.jpg"
keywords: []
---

# #TalukDevelopmentCommittee | സർക്കാർ ഇടപെടണം; പെരിഞ്ചേരി കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തിയാക്കണം - താലൂക്ക് വികസന സമിതി 

> **Lead Summary:** **വടകര :** പെരിഞ്ചേരി കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. സമിതി യോഗത്തിൽ അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.

## Article Content

**വടകര :** പെരിഞ്ചേരി കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. സമിതി യോഗത്തിൽ അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.

വടകര മുൻസിപാലിറ്റി യിലേക്ക് വരുന്ന ശുദ്ധജലത്തിൽ ഉപ്പ് വെള്ളം കലരാതിരിക്കാനും സമീപപ്രദേശങ്ങളിലെ കാർഷിക ജലസേജനത്തിനം വേണിയാണ് 2019 ൽ 65 കോടിയുടെ ഭരണാനുമതി സർക്കാർ നൽകിയത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തിക്ക് അനുമതി നൽകിയത് ടെൻഡർ ചെയ്ത് പ്രവർത്തി ആരംഭിച്ചിട്ട് മൂന്ന് വർഷമായിട്ടും 15 ശതമാനം മാത്രമാണ് പ്രവർത്തി നടന്നിട്ടുള്ളത്. പ്രവർത്തിയുടെ ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മേജർ ഇറിഗേഷൻ വകുപ്പിന് ഉണ്ടായ പോരായ്മ ആണ് പ്രവർത്തി മുന്നോട്ട് കൊണ്ട് പോകുന്നതിന് സ്തംഭനാവസ്ഥ ഉണ്ടായത്.

ഡിസൈനിംങ്ങിൽ ഉൾപെടെ മാറ്റങ്ങൾ വേണ്ടി വരുമെന്ന് അറിയുന്നു. എസ്റ്റിമേറ്റ് തുകയിലും വർദ്ധനവ് വേണ്ടി വരുന്ന സ്ഥിതി യാണ് . കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനെയാണ് ജലസേജന വകുപ്പ് നിർവഹണ ഏജൻസി യായി ചുമതലപെട്ടു ത്തിയിട്ടുള്ളത്.

അടിയന്തിരമായി സർക്കാർ ഇടപെട്ട് സാങ്കേതികവും ഭരണ പരവും നടപടികൾ പൂർത്തിയാക്കി പ്രവർത്തി പൂർത്തിയാക്കി കമ്മീഷൻ ചെയ്യണമെന്ന് ആവിശ്യപെട്ടു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ മാരായ ടി കെ അഷ്റഫ്, മുഹമ്മദലി, പി. സുരയ്യ രാഷ്ടീയ പാർട്ടി പ്രതി നിധികളായ പി സുരേഷ് ബാബു, ബാബു ഒഞ്ചിയം , പി പി രാജൻ, പ്രദീപ് ചോമ്പാല , ബാബു പറമ്പത്ത്, ടി വി ബാലകൃഷ്ണൻ തഹസിൽദാർ കലഭാസ്കർ , വിവിധ വകുപ്പ് മേധാവികൾ വികസന സമിതി യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136688/government-intervene-perincheri-talukdevelopmentcommittee-vatakara)