---
title: "പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്"
english_title: " Azhiyoor Grama Panchayat will take stern action against those who dump waste in the river"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13675/azhiyoor-grama-panchayat-will-take-stern-action-against-those-who-dump-waste-in-the-river"
published_at: "2021-11-30T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a61b689078c_azhiyoor river .jpg"
keywords: []
---

# പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുഴയോരത്ത് രാത്രികാലത്ത് കോഴി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

## Article Content

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുഴയോരത്ത് രാത്രികാലത്ത് കോഴി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പോതിയോട്ട് അമ്പലം തിരുത്തി പുറത്ത് മാഹി പുഴയോരത്തെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് രാത്രികാലങ്ങളില്‍ കോഴി മാലിന്യം തള്ളുന്നത് നാട്ടുകാര്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് എന്നിവര്‍ പുഴയോരം സന്ദര്‍ശിച്ചു.

നാട്ടുകാരുമായി സംസാരിച്ചതില്‍ രാത്രികാലങ്ങളില്‍ വാഹനത്തിലെ മറ്റോ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഫോട്ടോ സഹിതം പഞ്ചായത്തിന് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

പൊതു ജലാശയത്തിലോ ജലമാര്‍ഗത്തിലോ മാലിന്യം വലിച്ചെറിയുന്നത് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 ടി വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമായി പരിഗണിച്ച് 10000/ രൂപ മുതല്‍ 25000/ രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവും ആയതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13675/azhiyoor-grama-panchayat-will-take-stern-action-against-those-who-dump-waste-in-the-river)