---
title: "#thodannur | തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് നിർമ്മാണത്തിന് 12 കോടി രൂപയുടെ അനുമതി "
english_title: "#12crore #sanctioned #construction #Katav #Road #Thodannnuor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136755/12crore-sanctioned-construction-katav-road-thodannnuor"
published_at: "2023-08-05T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce5390a8dd3_kunjammad.jpg"
keywords: []
---

# #thodannur | തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് നിർമ്മാണത്തിന് 12 കോടി രൂപയുടെ അനുമതി 

> **Lead Summary:** **വടകര : **തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് നിർമ്മാണത്തിന് 12 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി കുഞ്ഞദ് കുട്ടി എംഎൽഎ അറിയിച്ചു. തിരുവള്ളൂർ - പേരാമ്പ്ര റോഡിലെ തോടന്നൂർ ജംഗ്ഷൻ മുതൽ ഇടിഞ്ഞ കടവ് വരെ ഉള്ള പ്രധാന മേജർ ഡിസ്ട്രിക്ട് റോഡാണ് തോടന്നൂർ ഇടിഞ്ഞ കടവ് റോഡ്.

## Article Content

**വടകര : **തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് നിർമ്മാണത്തിന് 12 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി കുഞ്ഞദ് കുട്ടി എംഎൽഎ അറിയിച്ചു. തിരുവള്ളൂർ - പേരാമ്പ്ര റോഡിലെ തോടന്നൂർ ജംഗ്ഷൻ മുതൽ ഇടിഞ്ഞ കടവ് വരെ ഉള്ള പ്രധാന മേജർ ഡിസ്ട്രിക്ട് റോഡാണ് തോടന്നൂർ ഇടിഞ്ഞ കടവ് റോഡ്.

ഈറോഡ് വഴി പയ്യോളി, കോഴിക്കോട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ സാധിക്കും. ഈ റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കണമെന്നുള്ളത് പ്രദേശത്തെ ധാരാളം ജനങ്ങളുടെ ദീർഘകാലത്തെ അഭിലാഷമാണ് .

ഇക്കാര്യം ധനകാര്യ മന്ത്രിയുടെയും , പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഈ പ്രവർത്തിക്ക് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുകയാണ്. ഇടിഞ്ഞ കടവിനടുത്തുള്ള മങ്കര വരെയുള്ള 7.70 കിലോമീറ്റർ ദൂരത്തിൽ ആധുനിക രീതിയിൽ ബിഎംബിസി നിലവാരത്തിലാണ് ഈറോഡ് നിർമ്മിക്കുക.

കലുങ്കുകൾ ,സുരക്ഷാ ഭിത്തി നിർമ്മാണം ,റോഡ് സുരക്ഷ മുന്നറിയിപ്പുകൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധനകാര്യവകുപ്പിലും, പൊതുമരാമത്ത് വകുപ്പിലും നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഈ പദ്ധതിക്ക് അനുമതി നൽകിയ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനും , പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136755/12crore-sanctioned-construction-katav-road-thodannnuor)