---
title: "#azhiyur | അഴിയൂർ  ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ"
english_title: "#Suspect #temple #burglary #arrested #azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136814/suspect-temple-burglary-arrested-azhiyur"
published_at: "2023-08-06T00:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce9a298105f_azhiyur.jpg"
keywords: []
---

# #azhiyur | അഴിയൂർ  ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

> **Lead Summary:** **അഴിയൂർ:** അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിൽ. മട്ടന്നൂര് പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ ആണ് അറസ്റ്റിലായത്. ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവർന്ന് പണമെടുത്തത്.

## Article Content

**അഴിയൂർ:** അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിൽ. മട്ടന്നൂര് പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ ആണ് അറസ്റ്റിലായത്. ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവർന്ന് പണമെടുത്തത്.

ആദ്യം കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സിസി ടിവി ഇല്ലായിരുന്നു പിന്നീടാണ് ഇത് സ്ഥാപിച്ചത് . സി സി ടി വി യിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ചോമ്പാല സി ഐ ബി.കെ സിജു, എസ്.ഐ രാജേഷ് , എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി. വി ഷാജി. ,പ്രമോദ്,.സുമേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136814/suspect-temple-burglary-arrested-azhiyur)