---
title: "ഒരു ദിവസം ഒത്തിരി മാറ്റം; സ്റ്റാര്‍ കെയര്‍ ഡേ കെയര്‍  സര്‍ജറി സെന്റര്‍ ശ്രദ്ധ നേടുന്നു"
english_title: " The Star Care Day Care Surgery Center is notable for its low cost surgery facility"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13683/the-star-care-day-care-surgery-center-is-notable-for-its-low-cost-surgery-facility"
published_at: "2021-11-30T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6269a3e423_star care .jpg"
keywords: []
---

# ഒരു ദിവസം ഒത്തിരി മാറ്റം; സ്റ്റാര്‍ കെയര്‍ ഡേ കെയര്‍  സര്‍ജറി സെന്റര്‍ ശ്രദ്ധ നേടുന്നു

> **Lead Summary:** വടകര: ചെലവ് കുറഞ്ഞ സര്‍ജറി സൗകര്യവുമായി സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ സര്‍ജറി സെന്റര്‍ ശ്രദ്ധേയമാകുന്നു . കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ ഹോസ്പിറ്റല്‍ ചെലവ് കുറഞ്ഞ സര്‍ജറി സൗകര്യവുമായി രോഗികള്‍ക്ക് ആശ്വാസമാവുകയാണ്.

## Article Content

വടകര: ചെലവ് കുറഞ്ഞ സര്‍ജറി സൗകര്യവുമായി സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ സര്‍ജറി സെന്റര്‍ ശ്രദ്ധേയമാകുന്നു . കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ ഹോസ്പിറ്റല്‍ ചെലവ് കുറഞ്ഞ സര്‍ജറി സൗകര്യവുമായി രോഗികള്‍ക്ക് ആശ്വാസമാവുകയാണ്.

24 മണിക്കൂറിനുള്ളില്‍ അഡ്മിഷനും സര്‍ജറിയും ഡിസ്ചാര്‍ജും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ സര്‍ജറികളുമായി സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ സര്‍ജറി സെന്റര്‍ ശ്രദ്ധേയമാവുകയാണ്. സര്‍ജറികളില്‍ ജനറല്‍, താക്കോല്‍ ദ്വാര, ലേസര്‍ മാര്‍ഗങ്ങള്‍ക്കൊപ്പം മറ്റ് നൂതനമായ രീതികളും പിന്‍തുടരുന്നുണ്ട്. സര്‍ജറിക്ക് ശേഷം രോഗികള്‍ ഹോം കെയര്‍ ചികിത്സയാണ് ലഭ്യമാക്കുക.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗികളുമായി നിരന്തരം ബന്ധപ്പെടും. സാധാരണ സര്‍ജറികളില്‍ വരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ ചെലവും ഐപി റൂം ചെലവും ഡേ കെയര്‍ സര്‍ജറികളില്‍ ഒഴിവാക്കാനാകും. ചില സര്‍ജറികളില്‍ രാവിലെ അഡ്മിഷന്‍ നേടിയാല്‍ സര്‍ജറിക്ക് ശേഷം അതേ ദിവസം തന്നെ വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തിരിച്ചെത്തുവാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

8 ഓളം സ്‌പെഷ്യാലിറ്റികളായി 80 ലേറെ ചെറുതും വലതുമായ സര്‍ജറികള്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ സര്‍ജറി സെന്റര്‍ പ്രതിനിധികള്‍ വടകരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റാര്‍ കെയര്‍ ഡേ കെയര്‍ സര്‍ജറി സെന്റര്‍ സി ഇ ഒ സത്യ , ഡോ ആന്റണി ചാക്കോ , ഡോ മുനീര്‍ എം കെ, ഡോ ഫവാസ് എം , പി ആര്‍ഒ വൈശാഖ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13683/the-star-care-day-care-surgery-center-is-notable-for-its-low-cost-surgery-facility)