---
title: "വടകരയില്‍ വിഷ രഹിത പച്ചക്കറിക്കായി കാര്‍ഷിക കര്‍മ്മ സേന"
english_title: "Vadakara Municipal Corporation formed the Agricultural Action Force for Agricultural Self-Sufficiency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13685/vadakara-municipal-corporation-formed-the-agricultural-action-force-for-agricultural-self-sufficiency"
published_at: "2021-11-30T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a62b64860ef_minister prasd .jpg"
keywords: []
---

# വടകരയില്‍ വിഷ രഹിത പച്ചക്കറിക്കായി കാര്‍ഷിക കര്‍മ്മ സേന

> **Lead Summary:** വടകര: ആരോഗ്യ സുരക്ഷ വിഷ രഹിത പച്ചക്കറിയിലൂടെ എന്ന ലക്ഷ്യവുമായി നഗരസഭയുടെ കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കായുള്ള കാര്‍ഷിക കര്‍മ്മ സേന രൂപീകരിച്ചു.

## Article Content

വടകര: ആരോഗ്യ സുരക്ഷ വിഷ രഹിത പച്ചക്കറിയിലൂടെ എന്ന ലക്ഷ്യവുമായി നഗരസഭയുടെ കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കായുള്ള കാര്‍ഷിക കര്‍മ്മ സേന രൂപീകരിച്ചു.

ടൗണ്‍ഹാളില്‍ ഓണ്‍ലൈനായി നടന്ന പരിപാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി വ്യാപിപ്പിക്കാന്‍ നാം സന്നദ്ധരാകണം. എന്നാല്‍ മാത്രമെ പച്ചക്കറി വില വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ വനജ, പി സജീവ് കുമാര്‍, എ പി പ്രജിത, എം ബിജു, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി പി ഭാസ്‌കരന്‍, കൗണ്‍സിലര്‍മാരായ ടി കെ പ്രഭാകരന്‍, അബ്ദുള്‍ ഹക്കീം, കൃഷി അസി. ഓഫീസര്‍ പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍ സ്വാഗവും സെക്രട്ടറി കെ മനോഹര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13685/vadakara-municipal-corporation-formed-the-agricultural-action-force-for-agricultural-self-sufficiency)