---
title: "#Raneefmundoth | ഏകീകൃത ചോദ്യപേപ്പർ ഇല്ലാതെ ഹയർ സെക്കൻ്ററി ഓണപ്പരീക്ഷകൾ നടത്തരുത് -മന്ത്രിക്ക് നിവേദനം നൽകി റനീഫ് മുണ്ടോത്ത്‌ "
english_title: "#conduct #highersecondary #entranceexams #uniform #questionpaper #RaneefMundoth #petitioned #minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136991/conduct-highersecondary-entranceexams-uniform-questionpaper-raneefmundoth-petitioned-minister"
published_at: "2023-08-06T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfd54dd53b1_raneesh.jpg"
keywords: []
---

# #Raneefmundoth | ഏകീകൃത ചോദ്യപേപ്പർ ഇല്ലാതെ ഹയർ സെക്കൻ്ററി ഓണപ്പരീക്ഷകൾ നടത്തരുത് -മന്ത്രിക്ക് നിവേദനം നൽകി റനീഫ് മുണ്ടോത്ത്‌ 

> **Lead Summary:** **വടകര : **അതത് സ്കൂളുകളിൽ ഹയർസെക്കൻഡറി ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കാൻ സ്കൂളുകളെ ഏൽപ്പിക്കാനുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിംഗ് കമ്മിറ്റിയുടെ സമീപകാല തീരുമാനത്തിനെതിരെ കെ എസ് യു സംസ്ഥാന എക്സിക്യൂട്ടീവ് റനീഫ് മുണ്ടോത്ത്‌ മന്ത്രിക്ക് നിവേദനം നൽകി.

## Article Content

**വടകര : **അതത് സ്കൂളുകളിൽ ഹയർസെക്കൻഡറി ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കാൻ സ്കൂളുകളെ ഏൽപ്പിക്കാനുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിംഗ് കമ്മിറ്റിയുടെ സമീപകാല തീരുമാനത്തിനെതിരെ കെ എസ് യു സംസ്ഥാന എക്സിക്യൂട്ടീവ് റനീഫ് മുണ്ടോത്ത്‌ മന്ത്രിക്ക് നിവേദനം നൽകി.

ഈ മാസം 16 മുതൽ 24 വരെയാണ് ഹയർ സെക്കൻ്ററി ഓണപ്പരീക്ഷകൾ. അതിനിടയിലാണ് ഹയർ സെക്കൻ്ററി ഓണപ്പരീക്ഷ അടുത്തെത്തിയ ഈ സാഹചര്യത്തിൽ ക്യുഐപിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കുട്ടികളുടെ അക്കാദമിക നിലവാരത്തെ ബാധിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

രണ്ട് ഭാഷകളിൽ ചോദ്യപേപ്പറുകൾ അച്ചടിക്കുന്നതിൽ സ്കൂളുകൾക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായേക്കാമെന്നും ഇത് വിദ്യാർഥികളെ ബാധിക്കാനും സാധ്യതയുണ്ട്.

പുതിയ നിയമങ്ങൾ കൊണ്ട് വരുന്നത് വിദ്യാർത്ഥികളെയും അധ്യാപകരെയും സ്‌കൂളിനെയും എങ്ങിനെ ബാധിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണെന്നും ഇതിൽ പറയുന്നു.

ഏകീകൃത ചോദ്യപേപ്പർ ഇല്ലാതെ ആകുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച ഈ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷങ്ങളിലെ പോലെ ഏകീകൃത ചോദ്യപേപ്പർ സംവിധാനം മടക്കി കൊണ്ട് വരണമെന്നും നിവേദനത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136991/conduct-highersecondary-entranceexams-uniform-questionpaper-raneefmundoth-petitioned-minister)