---
title: "#Pondicherry | അഡ്മിഷൻ തുടരുന്നു; മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ സീറ്റ് ഒഴിവ് "
english_title: "#Admission #continues #Graduate #Seat #Vacancy #MahiCommunityCollege"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137103/admission-continues-graduate-seat-vacancy-mahicommunitycollege"
published_at: "2023-08-07T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d09f8172e7b_mahi.jpg"
keywords: []
---

# #Pondicherry | അഡ്മിഷൻ തുടരുന്നു; മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ സീറ്റ് ഒഴിവ് 

> **Lead Summary:** **മാഹി : **പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ബി.കോം കോ ഓപ്പറേഷൻ, ബി.ബി.എ. ( ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ - എയർലൈൻ & കാർഗോ മാനേജ്മെന്റ്), ബി.വോക്ക് ഓഫീസ് അഡ്മിനിസ്ടേഷൻ & സെക്രട്ടേറിയൽ അസിസ്റ്റൻസ് , ഫാഷൻ ടെക്കനോളജി,

## Article Content

**മാഹി : **പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ബി.കോം കോ ഓപ്പറേഷൻ, ബി.ബി.എ. ( ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ - എയർലൈൻ & കാർഗോ മാനേജ്മെന്റ്), ബി.വോക്ക് ഓഫീസ് അഡ്മിനിസ്ടേഷൻ & സെക്രട്ടേറിയൽ അസിസ്റ്റൻസ് , ഫാഷൻ ടെക്കനോളജി,

ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ ത്രിവത്സര ബിരുദ കോഴ്സുകളിൽ സംവരണ സീറ്റുകളിൽ ( പോണ്ടിച്ചേരി നിവാസികൾ, ഭിന്നശേഷി, എസ്.സി/ എസ്.ടി ) വിദ്യാർത്ഥികൾ രണ്ടു തവണ അറിയിപ്പ് കൊടുത്തിട്ടും പ്രവേശനം നേടിയിട്ടില്ലാത്തതിനാൽ അവ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രവേശനം നൽകുന്നതാണ്.

ആഗസ്റ്റ് 7 തിങ്കൾ, 8 ചൊവ്വ, 9 ബുധൻ എന്നീ ദിവസങ്ങളിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിലൂടെ യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാവുന്നതാണ്.

മാഹി എസ്. പി. ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്ന സർവ്വകലാശാല ഭരണ വിഭാഗം ഓഫീസിൽ എല്ലാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകുക.

പ്രവേശനം നേടുന്ന ദിവസം തന്നെ വിദ്യാർത്ഥികൾ ഓൺലൈൻ വഴി ഫീസ് അടക്കേണ്ടതാണെന്ന് സെന്റർ ഹെഡ്& പ്രിൻസിപ്പാൾ കമ്മ്യൂണിറ്റി കോളേജ്, (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ) പ്രെഫ എം പി രാജൻ അറിയിച്ചു.

ഹെൽപ്പ് ഡെസ്ക് നമ്പർ: 9207982622 ( 10 am to 4.30 pm) 9746607507, 9746143658, 9072706047

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137103/admission-continues-graduate-seat-vacancy-mahicommunitycollege)