---
title: "#SDPI | ചോമ്പാലിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വർദ്ധനവ്: മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം- എസ് ഡി പി ഐ "
english_title: "#Increase #foreign #workers #Chombala #Standards #ensured #SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137185/increase-foreign-workers-chombala-standards-ensured-sdpi"
published_at: "2023-08-07T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d796155cd_sdpi.jpg"
keywords: []
---

# #SDPI | ചോമ്പാലിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വർദ്ധനവ്: മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം- എസ് ഡി പി ഐ 

> **Lead Summary:** **ചോമ്പാല : **ചോമ്പാൽ ഹാർബറിന്റെ തെക്കുവശത്ത് ഇടുങ്ങിയ സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മാനദന്ധങ്ങൾ പാലിക്കുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തത്തണമെന്നും എസ്ഡിപിഐ ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റി പ്രസ്ഥാവിച്ചു.

## Article Content

**ചോമ്പാല : **ചോമ്പാൽ ഹാർബറിന്റെ തെക്കുവശത്ത് ഇടുങ്ങിയ സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മാനദന്ധങ്ങൾ പാലിക്കുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തത്തണമെന്നും എസ്ഡിപിഐ ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റി പ്രസ്ഥാവിച്ചു.

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതിന് നിയമ പരമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് അധികാരികൾ ഉറപ്പ് വരുത്തണം.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ചോമ്പാലയിൽ വിദ്യാലയത്തിന്റെ പരിസരത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മുഴുവൻ രേഖകളും പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും എസ്ഡിപിഐ ചോമ്പാല ബ്രാഞ്ച് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് അഷറഫ് വി എം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല,ബ്രാഞ്ച് സെക്രട്ടറി റഹീസ് ചോമ്പാല, അബൂബക്കർ ചിള്ളി യിൽ, ജമാൽ കെ കെ, നിസാർ കെ കെ, ജൻസിർ ആർ കെ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137185/increase-foreign-workers-chombala-standards-ensured-sdpi)