---
title: "#Cyclothon | സൈക്ലത്തോൺ; മുലയൂട്ടൽ വാരത്തിന് സമാപനം"
english_title: "#Cyclothon #Wrapping #Breastfeeding #Week"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137274/cyclothon-wrapping-breastfeeding-week"
published_at: "2023-08-07T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d129c26e365_mulayuttal.jpg"
keywords: []
---

# #Cyclothon | സൈക്ലത്തോൺ; മുലയൂട്ടൽ വാരത്തിന് സമാപനം

> **Lead Summary:** ** വടകര: ** മുലയൂട്ടൽ വാരത്തിന്റെ സമാപനം കുറിച്ച് വടകരയിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച സൈക്ലത്തോ ൺ റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ ഉത്ഘാടനം ചെയ്തു.

## Article Content

** വടകര: ** മുലയൂട്ടൽ വാരത്തിന്റെ സമാപനം കുറിച്ച് വടകരയിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച സൈക്ലത്തോ ൺ റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ ഉത്ഘാടനം ചെയ്തു.

പിങ്ക് റൈഡഴ്സ് ക്യാപ്റ്റൻ ലഞ്ജിഷ ശ്രീജേഴ്സ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്, വടകര റോട്ടറി, വടകര റൈഡഴ്സ്, പാർക്കോ ഹോസ്പിറ്റൽ നവജാത ശിശു ഐ. സി. യൂ. നിയോബ്ലിസ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. ഐ. എ. പി. പ്രസിഡന്റ്‌ ഡോ. എം. പ്രേംരാജ് ആദ്യക്ഷം വഹിച്ചു.

റോട്ടറി സെക്രട്ടറി ഡോ. എം. നൗഷീദ് അനി, റൈഡഴ്സ് വടകര സെക്രട്ടറി കെ. ദിനേശ്, പാർക്കോ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, ഐ. എ. പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഡോ. പ്രശാന്ത് പവിത്രൻ, പി. സി. ബലറാം, കെ. ഹാഷിം, പി. കെ. സിബി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137274/cyclothon-wrapping-breastfeeding-week)