---
title: "#accident | വടകര സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു "
english_title: "#scooter #passenger #undergoing #treatment #died #privatebus #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137465/scooter-passenger-undergoing-treatment-died-privatebus-vadakara"
published_at: "2023-08-08T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2366dc14a8_vatakara.jpg"
keywords: []
---

# #accident | വടകര സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു 

> **Lead Summary:** **വടകര:** വടകര ദേശീയ പാതയിൽ നിന്നും ലിങ്ക് റോഡിലേക്ക് സ്കൂട്ടറിന്റെ പിറകിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവൻ മരിച്ചത്.

## Article Content

**വടകര:** വടകര ദേശീയ പാതയിൽ നിന്നും ലിങ്ക് റോഡിലേക്ക് സ്കൂട്ടറിന്റെ പിറകിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവൻ മരിച്ചത്.

തിങ്കളാഴ്ച്ച വൈകീട്ട് 4.15 ഓടെയാണ് അപകടം അമിത വേഗതയിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ച് രാജീവന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു .

കൊയിലാണ്ടിയിൽ നിന്നും വടകരയിലേക്ക് വരികയായിരുന്ന ബസാണ് ഹോണ്ട ആക്ടീവയിൽ ഇടിച്ചത് .അപകടം നടന്നയുടൻ ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി രക്ഷപ്പെട്ടു .

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്ന് പുലർച്ചെയോടെ മരണപെടുകയായിരുന്നു.  ഷൈമയാണ് ഭാര്യ ഫെബിൻ രാജ്, ഷാൻ കൃഷ്ണ എന്നിവരാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137465/scooter-passenger-undergoing-treatment-died-privatebus-vadakara)