---
title: "#workshop | കുട്ടികൾക്കായി കലാ ശില്പശാല സംഘടിപ്പിച്ചു "
english_title: "#Organized #artworkshop #children #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137503/organized-artworkshop-children-vatakara"
published_at: "2023-08-08T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d266d81bdc9_shilpashala.jpg"
keywords: []
---

# #workshop | കുട്ടികൾക്കായി കലാ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **വടകര : **നഗരസഭ കലാസാംസ്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടകം, വിൽപ്പാട്ട് എന്നിവയിൽ കലാ ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാടക സിനിമ പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **നഗരസഭ കലാസാംസ്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടകം, വിൽപ്പാട്ട് എന്നിവയിൽ കലാ ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാടക സിനിമ പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതവും കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

കണ്ണംകുഴി നവഭാവനയിൽ നടന്ന പരിപാടിയിൽ വടകര നഗരസഭ പരിധിയിലെ വിവിധ കലാസമിതി ഗ്രന്ഥാലയങ്ങളിൽ നിന്നായി അമ്പതിൽ പരം കുട്ടികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137503/organized-artworkshop-children-vatakara)