---
title: "#FarmersCommittee | കോർപറേറ്റ് കൊള്ളക്കാർ ഇന്ത്യ വിടുക; സംയുക്ത കർഷക സമിതി വടകരയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി "
english_title: "#Corporate #thugs #leaveIndia  #joint #farmers' #committee #protest #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137521/corporate-thugs-leaveindia-joint-farmers-committee-protest-vadakara"
published_at: "2023-08-08T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d269b8d5f13_karshakasamithi.jpg"
keywords: []
---

# #FarmersCommittee | കോർപറേറ്റ് കൊള്ളക്കാർ ഇന്ത്യ വിടുക; സംയുക്ത കർഷക സമിതി വടകരയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി 

> **Lead Summary:** **വടകര : '**കോർപറേറ്റ് കൊള്ളക്കാർ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കർഷക സമിതി നേതൃത്വത്തിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാർലമെന്റ് മണ്ഡലം തല പ്രതിഷേധ കൂട്ടായ്മ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : '**കോർപറേറ്റ് കൊള്ളക്കാർ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കർഷക സമിതി നേതൃത്വത്തിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാർലമെന്റ് മണ്ഡലം തല പ്രതിഷേധ കൂട്ടായ്മ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

എഴ് പ്രധാന ആവശ്യങ്ങളെ മുൻ നിർത്തി ഇന്ത്യൻ കർഷക ജനത നടത്തുന്ന തുടർച്ചയായ പോരാട്ടങ്ങളുടെ ഭാഗമായി നടന്ന പ്രക്ഷോഭ പരിപാടിയിൽ നൂറു കണക്കിന് കർഷകർ പങ്കാളിയായി. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായുള്ള റാലി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

പ്രതിഷേധ കൂട്ടായ്മയിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി ടി കെ രാജൻ അധ്യക്ഷനായി. കർഷക സംഘം ജില്ലാ പ്രസിഡന്റ് സി ഭാസ്കരൻ, അഡ്വ. ഇ കെ നാരായണൻ, കെ ഷിജു, കെ പി ചന്ദ്രി, കുഞ്ഞികണ്ണൻ, എ പ്രദീപൻ, സി എച്ച് ഹമീദ്, നിസാം വടകര, കെ പ്രകാശൻ, വി രാജൻ, കെ എം വിജയൻ തുടങ്ങിയവർ സംസാരിച്ചു.

കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ സ്വാഗതം പറഞ്ഞു. ചിത്രം സംയുക്ത കിസാൻ മോർച്ച വടകര പാർലമെന്റ് മണ്ഡലം കർഷക പ്രതിഷേധ കൂട്ടായ്മ കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137521/corporate-thugs-leaveindia-joint-farmers-committee-protest-vadakara)