---
title: "#HiroshimaNagasakiDay | യുദ്ധവിരുദ്ധ പോസ്റ്റർ; ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു "
english_title: "#Antiwar #poster #Hiroshima #Nagasaki #Day #observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137630/antiwar-poster-hiroshima-nagasaki-day-observed"
published_at: "2023-08-09T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d334c46136c_hiroshima.jpg"
keywords: []
---

# #HiroshimaNagasakiDay | യുദ്ധവിരുദ്ധ പോസ്റ്റർ; ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു 

> **Lead Summary:** **പയ്യോളി : **തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി (വൊക്കേഷണൻ) വിഭാഗം എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

## Article Content

**പയ്യോളി : **തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി (വൊക്കേഷണൻ) വിഭാഗം എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ നൂറോളം സഡോക്കോ പക്ഷികളും പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും നടന്നു .

ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ മോഹനൻ പാഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സമകാലിക ലോകത്ത് യുദ്ധവിരുദ്ധ ചിന്തകളുടെ ആവശ്യകതയെ കുറിച്ചും ഇത്തരത്തിലുള്ള ദിന ആഘോഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും മാനവരാശിയുടെ നിലനിൽപ്പിന് സാഹോദര്യ സ്നേഹ അത്യാവശ്യമാണെന്നും അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു.

ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ് .ഒ.എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിജു കുമാർ ആശംസയും വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ നിഷ വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137630/antiwar-poster-hiroshima-nagasaki-day-observed)