---
title: "#stabbed | വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു; കേസെടുത്ത് പൊലീസ് "
english_title: "#Three #youths #stabbed #Vadakara #Police #registered #case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137672/three-youths-stabbed-vadakara-police-registered-case"
published_at: "2023-08-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d350a20ea7c_stabbed.jpg"
keywords: []
---

# #stabbed | വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു; കേസെടുത്ത് പൊലീസ് 

> **Lead Summary:** **വടകര :** വടകരയിൽ പെൺകുട്ടിക്ക് ഫോണിൽ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് യുവാക്കൾക്ക് കുത്തേറ്റു.

## Article Content

**വടകര :** വടകരയിൽ പെൺകുട്ടിക്ക് ഫോണിൽ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് യുവാക്കൾക്ക് കുത്തേറ്റു.

സിഹാബ്,സിറാജ്, ഇജാസ് എന്നിവർക്കാണ് കുത്തേറ്റത് . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാന്റ് ബാങ്ക്സ് സ്വദേശിയായ ഹർഷാദിന്റെ വീട്ടിൽ വെച്ചാണ് കുത്തേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം . പെൺകുട്ടിക്ക് സന്ദേശമയച്ചത് ചോദ്യം ചെയ്യാൻ എത്തിയവരുമായി വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137672/three-youths-stabbed-vadakara-police-registered-case)