---
title: "#obituary |  സിനിമാ പ്രവർത്തകൻ ബോബി മോഹൻ അന്തരിച്ചു"
english_title: "#Filmmaker #BobbyMohan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137749/filmmaker-bobbymohan-passedaway-new"
published_at: "2023-08-09T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3ab7855e2c_boby_mohan.jpg"
keywords: []
---

# #obituary |  സിനിമാ പ്രവർത്തകൻ ബോബി മോഹൻ അന്തരിച്ചു

> **Lead Summary:** > **വടകര: [ **ചലച്ചിത്ര സഹസംവിധായകനും, സിനിമാ പ്രവർത്തകനുമായ വടകര നാരായണ നഗറിന് സമീപം "മോഹനം'' എന്ന വീട്ടിൽ പരേതനായ മോഹൻദാസിൻ്റെയും പ്രഭയുടേയും മകൻ ബോബി മോഹൻ അന്തരിച്ചു. ദീർഘകാലമായി സിനിമാ സംബന്ധമായ വിവിധ മേഖലകളിൽ ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

> **വടകര: [ **ചലച്ചിത്ര സഹസംവിധായകനും, സിനിമാ പ്രവർത്തകനുമായ വടകര നാരായണ നഗറിന് സമീപം "മോഹനം'' എന്ന വീട്ടിൽ പരേതനായ മോഹൻദാസിൻ്റെയും പ്രഭയുടേയും മകൻ ബോബി മോഹൻ അന്തരിച്ചു. ദീർഘകാലമായി സിനിമാ സംബന്ധമായ വിവിധ മേഖലകളിൽ ജോലി ചെയ്ത് വരികയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത ജനപ്രിയ സീരിയലായ ജ്വാലയായ് യുടെ സഹസംവിധായകനായാണ് ബോബി മോഹൻ സിനിമാരംഗത്തേക്ക് വരുന്നത്. പിന്നിട് ചെറുതും വലുതുമായ നിരവധി ചലച്ചിത്ര സംവിധായകരുടെ കൂടെ മലയാളത്തിലും

തമിഴിലുമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ധാരാളം ഷോർട്ട് ഫിലിമുകളും, വീഡിയോ ആൽബങ്ങളും, പരസ്യചിത്രങ്ങളും ബോബി മോഹൻ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: നയന. മകൾ : ഒലീവിയ. സഹോദരി: ശ്രുതി. ദിലീപ് സഹോദരി ഭർത്താവാണ്.  ശവസംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137749/filmmaker-bobbymohan-passedaway-new)