---
title: "#Liquorseized | മദ്യം പിടികൂടി ; വടകരയിൽ വാഹന പരിശോധനക്കിടെ മാഹി മദ്യം പിടികൂടി"
english_title: "#Liquor #seized #Mahiliquor #seized #during #vehicle #inspection #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137757/liquor-seized-mahiliquor-seized-during-vehicle-inspection-vadakara"
published_at: "2023-08-09T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3b7cd6cc7a_liquar_1.jpg"
keywords: []
---

# #Liquorseized | മദ്യം പിടികൂടി ; വടകരയിൽ വാഹന പരിശോധനക്കിടെ മാഹി മദ്യം പിടികൂടി

> **Lead Summary:** **വടകര : [ **വടകരയിൽ വാഹന പരിശോധനക്കിടെ മാഹി മദ്യം പിടികൂടി. വടകര എക്സൈസ് റേഞ്ച് കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് 36 ലിറ്റർ മാഹി മദ്യം പിടികൂടിയത് .

## Article Content

**വടകര : [ **വടകരയിൽ വാഹന പരിശോധനക്കിടെ മാഹി മദ്യം പിടികൂടി. വടകര എക്സൈസ് റേഞ്ച് കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് 36 ലിറ്റർ മാഹി മദ്യം പിടികൂടിയത് .

സ്കൂട്ടറിൽ കടത്തുകയായിരുന്ന 72 ബോട്ടിൽ മദ്യകുപ്പികളുമായി പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സനൽ, മാങ്ങോട് സ്വദേശി ഇബ്രാഹിം എന്നിവരാണ് പിടിയിലായത്.

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പ്രിവൻറീവ് ഓഫീസർ സോമസുന്ദരനും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ,അരുൺ,ശ്യം രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137757/liquor-seized-mahiliquor-seized-during-vehicle-inspection-vadakara)