---
title: "അഴിയൂരില്‍ തൊഴിലുറപ്പുപദ്ധതി  തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു "
english_title: "Workers' Gram Sabha was organized in Azhiyur as part of the Mahatma Gandhi National Rural Employment Guarantee Scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13778/workers-gram-sabha-was-organized-in-azhiyur-as-part-of-the-mahatma-gandhi-national-rural-employment-guarantee-scheme"
published_at: "2021-12-01T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a714345bed6_ayisha ummer.jpg"
keywords: []
---

# അഴിയൂരില്‍ തൊഴിലുറപ്പുപദ്ധതി  തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു 

> **Lead Summary:** **അഴിയൂര്‍ :** മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അഴിയൂരില്‍ തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ , ലേബര്‍ ബജറ്റ് എന്നിവ തയ്യാറാക്കുന്നതിന് വേണ്ടിയാണ് പൊതുഗ്രാമസഭ ചേര്‍ന്നത്.

## Article Content

**അഴിയൂര്‍ :** മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അഴിയൂരില്‍ തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ , ലേബര്‍ ബജറ്റ് എന്നിവ തയ്യാറാക്കുന്നതിന് വേണ്ടിയാണ് പൊതുഗ്രാമസഭ ചേര്‍ന്നത്.

ഒരു വാര്‍ഡില്‍ നിന്നും 10 തൊഴിലാളികളും വാര്‍ഡ് മോണിറ്ററിങ് സമിതി അംഗങ്ങളുമാണ് ഗ്രാമസഭയില്‍ പങ്കെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരുകോടി 33 ലക്ഷം ചെലവ് വന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഒരു കോടി 14 ലക്ഷത്തി അമ്പതിനായിരം രൂപ നാളിതുവരെ ചെലവഴിക്കുവാന്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

നൂറ് തൊഴില്‍ദിനം പൂര്‍ത്തിയാക്കിയവരുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 4 കാറ്റഗറി കളിലായി 200 ല്‍ പരം തൊഴില്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ്. ആയതില്‍ അഴിയൂരിലെ സാഹചര്യവും കണക്കിലെടുത്തു വിവിധ തരം പ്രവര്‍ത്തികള്‍ ഗ്രാമ സഭ തയ്യാറാക്കി .ഗ്രാമസഭയില്‍ നിന്ന് തൊഴിലാളികള്‍ വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ പഞ്ചായത്തിന് മുമ്പാകെ വെച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തില്‍ ശശിധരന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഗ്രാമ സഭ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അംഗങ്ങളായ അനിഷ ആനന്ദ സദനം, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ് ,വടകര ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ . എസ്. രഗീഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ എ.കെ അര്‍ഷീന, ഓവര്‍സിയര്‍ കെ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരും ഗ്രാമ സഭയില്‍ പങ്കെടുത്തു .ഷംസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗ്രാമ സഭയില്‍ പങ്കെടുത്തവര്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വിശദമായ ചര്‍ച്ചയും ക്രോഡീകരണവും ഗ്രാമസഭയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13778/workers-gram-sabha-was-organized-in-azhiyur-as-part-of-the-mahatma-gandhi-national-rural-employment-guarantee-scheme)