---
title: "#obituary | പ്രശസ്ത കലാകാരൻ ശ്രീശൻ  ചോമ്പാല അന്തരിച്ചു"
english_title: "#Renowned #artist Sreesen #Chompala #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137909/renowned-artist-sreesen-chompala-passedaway"
published_at: "2023-08-10T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d49173b090f_sreeshan_chombala.jpg"
keywords: []
---

# #obituary | പ്രശസ്ത കലാകാരൻ ശ്രീശൻ  ചോമ്പാല അന്തരിച്ചു

> **Lead Summary:** **അഴിയൂർ: [ **ചിത്രരചനയിലൂടെയും ശില്പ നിർമാണത്തിലൂടെയും പ്രശസ്‌തി നേടിയ കലാകാരൻ ശ്രീശൻ ചോമ്പാല അന്തരിച്ചു. ചോമ്പാൽ എൽപി സ്കൂൾ, കല്ലാമല യു പി സ്കൂൾ, അഴിയൂർ ജി എസ് എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്നും ചിത്രകലയിൽ ബിരുദവും അദ്ദേഹം നേടി.

## Article Content

**അഴിയൂർ: [ **ചിത്രരചനയിലൂടെയും ശില്പ നിർമാണത്തിലൂടെയും പ്രശസ്‌തി നേടിയ കലാകാരൻ ശ്രീശൻ ചോമ്പാല അന്തരിച്ചു. ചോമ്പാൽ എൽപി സ്കൂൾ, കല്ലാമല യു പി സ്കൂൾ, അഴിയൂർ ജി എസ് എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്നും ചിത്രകലയിൽ ബിരുദവും അദ്ദേഹം നേടി.

കേരളശബ്ദം ഗ്രൂപ്പ്, മാതൃഭൂമി, മറ്റു പല പല ആനുകാലികങ്ങളിലും ഇല്ലുസ്ട്രേഷൻ ആർട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. സിനിമയിൽ ആർട്ട് ഡയറക്ടറായിരുന്ന എസ് കൊന്നനാട്ടിന്റെ കൂടെ ആർട്ട് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു

പിന്നെ സ്വതന്ത്രനായി ആർട്ട് ഡയറക്ടറായ ജി എസ് പണിക്കർ സംവിധാനം ചെയ്ത വാസരശയ്യ എന്ന സിനിമയ്ക്കും പ്രവർത്തിച്ചു . ഭാര്യമാര്‍ ശോഭന വൽസല, മകള്‍ ജിന്‍സി .മരുമകന്‍ രജിത്ത് .സഹോദരങ്ങള്‍ പുഷ്പവല്ലി , ശിവരാജന്‍ , രാമചന്ദ്രന്‍ , ദേവദാസ് . സംസ്ക്കാരം ഇന്ന് കാലത്ത് ഒമ്പതിന് വിട്ടു വളപ്പിൽ നടന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137909/renowned-artist-sreesen-chompala-passedaway)