---
title: "മരയ്ക്കാര്‍ സിനിമ വടകരയിലെ  തീയേറ്ററുകളിലും ആവേശം ഉയരും "
english_title: " The Maraikkar movie will also be a hit in the theaters of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13802/the-maraikkar-movie-will-also-be-a-hit-in-the-theaters-of-vadakara"
published_at: "2021-12-01T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7239468261_kirthi -mudra .jpg"
keywords: []
---

# മരയ്ക്കാര്‍ സിനിമ വടകരയിലെ  തീയേറ്ററുകളിലും ആവേശം ഉയരും 

> **Lead Summary:** വടകര: സിനിമ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ വടകരയിലെ സിനിമാ ആസ്വാദകരും ആവേശത്തില്‍.

## Article Content

വടകര: സിനിമ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ വടകരയിലെ സിനിമാ ആസ്വാദകരും ആവേശത്തില്‍.

വടകരയിലെ കീര്‍ത്തി- മുദ്രാ തീയേറ്ററുകളിലാണ് സിനിമ പ്രദര്‍ശത്തിന് എത്തുന്നത്. തീയേറ്റുകളില്‍ പ്രദര്‍ശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഡി ഒന്നില്‍ രാവിലെ 9 മണി, ഉച്ചക്ക് 12.30 വൈകീട്ട് 4 മണി , രാത്രി 7.30 , 11 മണി , ഓഡി 3 ല്‍ രാവിലെ 9.15 , 12.45, വൈകീട്ട് 4.15 , രാത്രി 7.45, 11. 45 എന്നിങ്ങനെയാണ് പ്രദര്‍ശന സമയം.

സ്വാതന്ത്ര്യ സമര പോരോട്ടങ്ങളുടെ ചരിത്രം ആവിഷ്‌ക്കരിക്കുന്ന മരയ്ക്കാര്‍ ചിത്രം വടകരയിലും തരംഗം സൃഷ്ടിക്കുമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകമാകെ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ്‌ചെയ്യപ്പെടുക. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍. പ്രീറിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടി കലക്ട് ചെയ്തത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13802/the-maraikkar-movie-will-also-be-a-hit-in-the-theaters-of-vadakara)