---
title: "#arrest | വടകര യുവാവിനെ ബോംബെറിഞ്ഞ ശേഷം ഇരുമ്പ് കമ്പിയുപയോഗിച്ച് വധിക്കാൻ ശ്രമം; പ്രതി പിടിയിൽ "
english_title: "#Attempt #murder #Vadakara #youth #ironrod #bombing #Accused #custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138032/attempt-murder-vadakara-youth-ironrod-bombing-accused-custody"
published_at: "2023-08-10T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d522fe9f14c_bomb.jpg"
keywords: []
---

# #arrest | വടകര യുവാവിനെ ബോംബെറിഞ്ഞ ശേഷം ഇരുമ്പ് കമ്പിയുപയോഗിച്ച് വധിക്കാൻ ശ്രമം; പ്രതി പിടിയിൽ 

> **Lead Summary:** **വടകര:[ **വടകര യുവാവിനെ ബോംബെറിഞ്ഞ ശേഷം ഇരുമ്പ് കമ്പിയുപയോഗിച്ച് വധിക്കാൻ ശ്രമം. കൈനാട്ടിയിലെ തെക്കെ പുതിയ പുരയിൽ നജാഫിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാട്ടുകാരനായ മൊയ്തീൻ എന്ന റയീസിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

## Article Content

**വടകര:[ **വടകര യുവാവിനെ ബോംബെറിഞ്ഞ ശേഷം ഇരുമ്പ് കമ്പിയുപയോഗിച്ച് വധിക്കാൻ ശ്രമം. കൈനാട്ടിയിലെ തെക്കെ പുതിയ പുരയിൽ നജാഫിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാട്ടുകാരനായ മൊയ്തീൻ എന്ന റയീസിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

ചോറോട് കക്കാട്ട് പള്ളി പരിസരത്ത് വെച്ച് വീട്ടിലേക്ക് പോവുകയായിരുന്ന നജാഫിനെയാണ് റയീസ് ആക്രമിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ റയീസ്യം മറ്റൊരാളും ചേർന്ന് സ്പോടക വസ്തുവെറിഞ്ഞ ശേഷം ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ നജാഫിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോയി. നജാഫിന് തലയിൽ പതിനൊന്ന് തുന്നലുണ്ട്.

ലഹരിമാഫിയക്കെതിരെ പോലീസിന് വിവരം നൽകിയെന്നാരോപിച്ചാണ് ആക്രമണമെന്ന് നജാഫ് പറഞ്ഞു. റയീസിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മുമ്പും കേസുകളുണ്ട്. പോലീസ് സംഭവ സ്ഥലത്ത് നിന്നും ആക്രമണത്തിനുപയോഗിച്ച ഇരുമ്പ് വടി കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138032/attempt-murder-vadakara-youth-ironrod-bombing-accused-custody)