വടകര : (vatakaranews.com) വടകര ഇൻഫ്രന്റ് ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മാഹിനാടകപ്പുര അവതരിപ്പിക്കുന്ന ആനന്ദി എന്ന നാടകം ഓഗസ്റ്റ് 19 വൈകീട്ട് വടകര ടൗൺഹാളിൽ അരങ്ങേറും.പ്രശസ്ത നാടക രചയ്താവ് പ്രദീപ് കുമാർ കാവുംതറ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടക്കും.
പലവട്ടം ദേശീയ അംഗീകാരം നേടിയ മാഹി നാടകപ്പുരയുടെ ഒരു പുതു സംരംഭമാണ് ആനന്ദി. ആദ്യ ഇന്ത്യൻ വനിതാ ഡോക്ടർ ആയ ആനന്ദി ഗോപാൽ റാവു ജോഷിയുടെ ജീവിതമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. സുരേഷ് ബാബു ശാസ്താ, രാംദാസ് വടകര,ബാബുരാജ്, രാജീവ്, സുജിൻ മങ്ങാട് എന്നിവർക്ക് ആദരവ് അർപ്പിക്കുന്ന ചടങ്ങിൽ പി ഹരിനാഥ് അനുമോദന പ്രഭാഷണം നടത്തും.


കനകരാജ് മയ്യന്നൂർ സ്വാഗതം പറയുകയും കെ പി ബിന്ദു അധ്യക്ഷത വഹിക്കുകയും ചെയ്യും. പി കെ കൃഷ്ണദാസ്, വേണുകക്കട്ടിൽ, വത്സകുമാർ, രാജേഷ് ചോറാട്, ടി ശ്രീനിവാസൻ, എന്നിവർ ആശംസകൾ അർപ്പിക്കും.സതീശൻ ജെ ഡി എസ് നന്ദി പ്രസംഗം നടത്തും.
#AnandiDrama #Presentation #Talent #Appreciation #Ceremony #Vadakara #town Hall