---
title: "#camp | ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#lifestyle #diagnosis #camp #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138043/lifestyle-diagnosis-camp-organized"
published_at: "2023-08-10T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5286c4b477_camp.jpg"
keywords: []
---

# #camp | ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര **: **[** തട്ടോളിക്കര ദയ ചാരിറ്റബിൾ ട്രസ്റ്റും ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും സംയുക്തമായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി. എൻ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡണ്ട് രജിത് കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര **: **[** തട്ടോളിക്കര ദയ ചാരിറ്റബിൾ ട്രസ്റ്റും ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും സംയുക്തമായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി. എൻ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡണ്ട് രജിത് കുമാർ അധ്യക്ഷത വഹിച്ചു.

ജീവിത ശൈലി രോഗങ്ങളെ കുറിച്ചും രോഗ നിയന്ത്രണത്തെയും തുടർ ചിലിൽസയെ കുറിച്ചും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ കെ ക്ലാസ്സ്‌ എടുത്തു.പരിശോധനക്ക് സ്റ്റാഫ്‌ നേഴ്‌സുമാരായ ഗ്രീഷ്മ, ടി, സബിന എം. പി, ഷിൻജു, ആശാ വർക്കർമാരായ ശോഭ, ശില്പ, എന്നിവർ നേതൃത്വം നൽകി. മനോജ്‌ കുമാർ, എൻ. പി, മുരളീധരൻ പി, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138043/lifestyle-diagnosis-camp-organized)