---
title: "മത കുട്ടികള്‍ വേണ്ട മനുഷ്യ കുട്ടികള്‍ മതിയെന്ന്  ഡോ : സോമന്‍ കടലൂര്‍"
english_title: "R k narayan memorial function puthuppanam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13816/r-k-narayan-memorial-function-puthuppanam"
published_at: "2021-12-01T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7376a5519c_soman kataloor photo .jpg"
keywords: []
---

# മത കുട്ടികള്‍ വേണ്ട മനുഷ്യ കുട്ടികള്‍ മതിയെന്ന്  ഡോ : സോമന്‍ കടലൂര്‍

> **Lead Summary:** വടകര: ദൈവ കേന്ദ്രമായ സമൂഹത്തെ മനുഷ്യ കേന്ദ്രമായ സമൂഹമാക്കി മാറ്റിയതാണ് നവോത്ഥാന കാലഘട്ടത്തിന്റെ പ്രത്യേകതയെന്നു ഡോ : സോമന്‍ കടലൂര്‍ അഭിപ്രായപ്പെട്ടു. പുതു തലമുറയിലെ കുട്ടികളെ മതക്കുട്ടികള്‍ ആക്കാതെ മനുഷ്യ കുട്ടികള്‍ ആക്കി മാറ്റാന്‍ നാം ബദ്ധ ശ്രദ്ധരാകേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

## Article Content

വടകര: ദൈവ കേന്ദ്രമായ സമൂഹത്തെ മനുഷ്യ കേന്ദ്രമായ സമൂഹമാക്കി മാറ്റിയതാണ് നവോത്ഥാന കാലഘട്ടത്തിന്റെ പ്രത്യേകതയെന്നു ഡോ : സോമന്‍ കടലൂര്‍ അഭിപ്രായപ്പെട്ടു. പുതു തലമുറയിലെ കുട്ടികളെ മതക്കുട്ടികള്‍ ആക്കാതെ മനുഷ്യ കുട്ടികള്‍ ആക്കി മാറ്റാന്‍ നാം ബദ്ധ ശ്രദ്ധരാകേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച ആര്‍. കെ. നാരായണന്റെ അനുസ്മരണവും ഫോട്ടോ അനാഛാദന ചടങ്ങിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതുപ്പണം ഗ്രഥാലയം അങ്കണത്തില്‍ എ. സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബി. സുരേഷ്ബാബു അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാഛാദനവും നടത്തി. പി. പി. രാജീവന്‍, കീഴാറ്റില്‍ ഗോപിനാഥ്, ടി. ഭാസ്‌കരന്‍ സംസാരിച്ചു പി. രാജന്‍ സ്വാഗതവും എം. സജിത്കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13816/r-k-narayan-memorial-function-puthuppanam)