---
title: "#Fisheries | മത്സ്യത്തൊഴിലാളികൾ അറിയാൻ ; ഫിഷറീസ് അംശാദായ സാമാഹരണ യജ്ഞം "
english_title: "#vatakara #Fishermen #know #Fisheries #Amshadaya #Samaharana #Yajna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138226/vatakara-fishermen-know-fisheries-amshadaya-samaharana-yajna"
published_at: "2023-08-11T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d62ba88003a_fisharies.jpg"
keywords: []
---

# #Fisheries | മത്സ്യത്തൊഴിലാളികൾ അറിയാൻ ; ഫിഷറീസ് അംശാദായ സാമാഹരണ യജ്ഞം 

> **Lead Summary:** **വടകര: **ഫിഷറീസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ആഗസ്റ്റ് 15 മുതൽ 30 വരെ അംശാദായം സാമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിവിധ ക്ഷേമപദ്ധതികൾ മുഖേന വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികൾ,

## Article Content

**വടകര: **ഫിഷറീസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ആഗസ്റ്റ് 15 മുതൽ 30 വരെ അംശാദായം സാമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിവിധ ക്ഷേമപദ്ധതികൾ മുഖേന വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികൾ,

അനുബന്ധത്തൊഴിലാളികൾ, മത്സ്യബന്ധന യാനം ഉടമകൾ, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകൾ തുടങ്ങിയവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുളള അംശാദായ തുക ശേഖരിക്കുന്നതിനാണ് അംശാദായം സാമാഹരണ യജ്ഞം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ഫിഷറീസ് ഓഫീസർമാരുടെ നേത്യത്വത്തിൽ ഭവന സന്ദർശനത്തിലൂടെ അംശാദായം സമാഹരിക്കും. അംശാദായ തുക കുടിശ്ശിക സഹിതം അടച്ച് സഹകരിക്കണമെന്ന് മേഖല എക്സിക്യൂട്ടിവ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2383472

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138226/vatakara-fishermen-know-fisheries-amshadaya-samaharana-yajna)