---
title: "#Hiringsoon | നിയമനം ഉടൻ ; മീനത്ത്കര വിജ്ഞാൻവാടി കോർഡിനേറ്ററെ നിയമിക്കുന്നു "
english_title: "#Hiring #immediately #Appointing #Meenatkara #Vijnanwadi #Coordinator"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138228/hiring-immediately-appointing-meenatkara-vijnanwadi-coordinator"
published_at: "2023-08-11T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d62d5d89294_hiring.jpg"
keywords: []
---

# #Hiringsoon | നിയമനം ഉടൻ ; മീനത്ത്കര വിജ്ഞാൻവാടി കോർഡിനേറ്ററെ നിയമിക്കുന്നു 

> **Lead Summary:** **വടകര: **തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര വിജ്ഞാൻവാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

## Article Content

**വടകര: **തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര വിജ്ഞാൻവാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷകർ 21 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള തോടന്നൂർ ബ്ലോക്ക് പരിധിയിലുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്ലസ് ടു പാസായവരായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

നിയമനം ലഭിക്കുന്നവർക്ക് 8000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( എസ്എസ്എൽസി ബുക്ക്),

മുൻ പരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370379

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138228/hiring-immediately-appointing-meenatkara-vijnanwadi-coordinator)