---
title: "ഇന്ന് കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം;  ഓര്‍മ്മ പുതുക്കി ബിജെപി പ്രവര്‍ത്തകര്‍"
english_title: " Today is KT Jayakrishnan Master Sacrifice Day BJP workers renew their memory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13826/today-is-kt-jayakrishnan-master-sacrifice-day-bjp-workers-renew-their-memory"
published_at: "2021-12-01T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a740cc62f7c_kt jaya krishan.jpg"
keywords: []
---

# ഇന്ന് കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം;  ഓര്‍മ്മ പുതുക്കി ബിജെപി പ്രവര്‍ത്തകര്‍

> **Lead Summary:** വടകര: കൊലപാതക രാഷ്ട്രീയത്തിന്റെ ഘാതകര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെട്ടിനുറുക്കിയ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് 22 വര്‍ഷം തികയുന്നു. ഇതോടനുബന്ധിച്ച് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം വടകരയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.

## Article Content

വടകര: കൊലപാതക രാഷ്ട്രീയത്തിന്റെ ഘാതകര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെട്ടിനുറുക്കിയ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് 22 വര്‍ഷം തികയുന്നു. ഇതോടനുബന്ധിച്ച് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം വടകരയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചു അഴിയൂര്‍ മൂന്നാം വാര്‍ഡില്‍ മണ്ടോള ,കരുവയല്‍,പുളിയേരി നട പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തലും ,പുഷ്പാര്‍ച്ചനയും നടത്തി മണ്ടോള പ്രദേശത്തു കൊടിമര സ്ഥാപനവും പുഷ്പാര്‍ച്ചനയും നിയുക്ത ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ് നിര്‍വഹിച്ചു .

യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് മിഥുന്‍ലാല്‍,ജനറല്‍ സെക്രട്ടറി സ്‌നിഗിന്‍,വിജീഷ് അഴിയൂര്‍,നിശാന്ത്,പ്രജീഷ്,ബബീഷ് എന്നിവര്‍ നേതൃത്വം വഹിച്ചു. യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെയാണ് കണ്ണൂര്‍ പാനൂര്‍ മൊകേരി ഈസ്റ്റ് യു പി സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കൊല ചെയ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13826/today-is-kt-jayakrishnan-master-sacrifice-day-bjp-workers-renew-their-memory)