---
title: "#mkelappan | കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ; എം കേളപ്പന്റെ ഓർമ ദിനത്തിൽ നാടിന് സ്വാന്തനമായാൻ കുടുംബത്തിന്റെ സംഭാവന"
english_title: "Communist values; The family's contribution to make the country independent on M Kelappan's memorial day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138338/communist-values-the-familys-contribution-to-make-the-country-independent-on-m-kelappans-memorial-day"
published_at: "2023-08-12T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d70ec6189cd_m_kelappan.jpg"
keywords: []
---

# #mkelappan | കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ; എം കേളപ്പന്റെ ഓർമ ദിനത്തിൽ നാടിന് സ്വാന്തനമായാൻ കുടുംബത്തിന്റെ സംഭാവന

> **Lead Summary:** **വടകര :****[ **ജീവിതം മാതൃകയാക്കിയകമ്മ്യൂണിസ്റ്റ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പിന്തുടർന്ന് പിൻഗാമികളും . എം കേളപ്പന്റെ ഓർമ ദിനത്തിൽ നാടിന് സ്വാന്തനമായാൻ കുടുംബത്തിന്റെ സംഭാവന. കമ്യൂണിസ്റ്റ്‌ പാർടിയുടെ മുതിർന്ന നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയുമായിരുന്നു എം കേളപ്പന്റെ ഓർമ പുതുക്കി. നാലാം ചരമ വാർഷിക ദിനാചരണ ഭാഗമായി വിവിധ സംഘടനകൾ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**വടകര :****[ **ജീവിതം മാതൃകയാക്കിയകമ്മ്യൂണിസ്റ്റ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പിന്തുടർന്ന് പിൻഗാമികളും . എം കേളപ്പന്റെ ഓർമ ദിനത്തിൽ നാടിന് സ്വാന്തനമായാൻ കുടുംബത്തിന്റെ സംഭാവന. കമ്യൂണിസ്റ്റ്‌ പാർടിയുടെ മുതിർന്ന നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയുമായിരുന്നു എം കേളപ്പന്റെ ഓർമ പുതുക്കി. നാലാം ചരമ വാർഷിക ദിനാചരണ ഭാഗമായി വിവിധ സംഘടനകൾ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

സിപിഐ എം നേതൃത്വത്തിൽ പണിക്കോട്ടിയിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ, ടി കെ പ്രകാശൻ, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റിയംഗം പി കെ ദിവാകരൻ, എം നാരായണൻ എന്നിവർ സംസാരിച്ചു.

എം കേളപ്പന്റെ ഭാര്യ എം നാരായണി പങ്കെടുത്തു. പുതുപ്പണം പാലിയേറ്റീവ് കെയറിന് എം കേളപ്പന്റെ കുടുംബം നൽകിയ സംഭാവന എം നാരായണി പി മോഹനന് കൈമാറി. ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും നടന്നു. വൈകിട്ട് പണിക്കോട്ടിയിൽ നടന്ന പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ആർ ബാലറാം, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. ആർ എസ്‌ റിതേഷ്‌ സ്വാഗതം പറഞ്ഞു.

ബാലസംഘം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മേമുണ്ട ചിറവട്ടം എൽപി സ്കൂളിൽ നടന്ന എം കേളപ്പൻ അനുസ്മരണം ജില്ലാ പ്രസിഡന്റ് കെ ടി സപന്യ ഉദ്ഘാടനംചെയ്തു. നിയ സുനിൽ അധ്യക്ഷയായി. കവി ഗോപീ നാരായണൻ, വി ടി ബാലൻ, അൻവിൻ എസ് ഗിരീഷ്, റിച്ചിൻ ലാൽ, ആകാശ് കൃഷ്ണ എന്നിവർ സംസാരിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എം കേളപ്പൻ, സി കണ്ണൻ അനുസ്മരണം ശനി പകൽ മൂന്നിന് കേളുഏട്ടൻ –-പി പി ശങ്കരൻ സ്മാരകത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138338/communist-values-the-familys-contribution-to-make-the-country-independent-on-m-kelappans-memorial-day)