---
title: "#youthcongress | വെട്ടിത്തളിച്ച് അധികൃതർ; കൈനാട്ടി ജംഗ്ഷനിലെ യൂത്ത് കോൺഗ്രസ് പരാതിക്ക് പരിഹാരമായി "
english_title: "#authorities #cutdown #YouthCongress #Kainatti #Junction #resolved #complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138405/authorities-cutdown-youthcongress-kainatti-junction-resolved-complaint"
published_at: "2023-08-12T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d74c8dca3c8_kainatty.jpg"
keywords: []
---

# #youthcongress | വെട്ടിത്തളിച്ച് അധികൃതർ; കൈനാട്ടി ജംഗ്ഷനിലെ യൂത്ത് കോൺഗ്രസ് പരാതിക്ക് പരിഹാരമായി 

> **Lead Summary:** **വടകര : **കൈനാട്ടി ജംഗ്ഷനിൽ കാടുപിടിച്ചിരുന്ന ഭാഗം ദേശീയപാത അധികൃതർ വെട്ടിത്തളിച്ച് കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ തക്കവിധത്തിലാക്കി . കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതർക്ക് പരാതി നൽകിയിരുന്നു.

## Article Content

**വടകര : **കൈനാട്ടി ജംഗ്ഷനിൽ കാടുപിടിച്ചിരുന്ന ഭാഗം ദേശീയപാത അധികൃതർ വെട്ടിത്തളിച്ച് കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ തക്കവിധത്തിലാക്കി . കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതർക്ക് പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ ദേശിയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടി ജംഗ്ഷനിൽ കാടുപിടിച്ച ഭാഗം വെട്ടിത്തെളിച്ചത്. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് കാടുപിടിച്ചതിനെ തുടർന്ന് കാൽനടയാത്രക്കാർ ബുദ്ധിമുട്ടിയാണ് യാത്ര നടത്തിയിട്ടുണ്ടായിരുന്നത്.

ഈ പ്രശ്നത്തിന് ഇതോടെ പരിഹാരം കണ്ടിരിക്കുകയാണ്. സി നിജിൻ, അഡ്വ:പി. ടി. കെ നജ്മൽ , ബിനീഷ്.വി. എം, രഞ്ജിത്ത് മാലോൽ, ടി. എം ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138405/authorities-cutdown-youthcongress-kainatti-junction-resolved-complaint)