---
title: "#Roshyaugustine | കനാലുകളുടെ പുനരുദ്ധാരണം; 93.66 ലക്ഷം അനുവദിച്ചതായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ "
english_title: "#Rehabilitation #canals #93.66lakh #allocated #Minister #Water #Resources #RoshiAugustine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138440/rehabilitation-canals-9366lakh-allocated-minister-water-resources-roshiaugustine"
published_at: "2023-08-12T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d771517476e_roshia.jpg"
keywords: []
---

# #Roshyaugustine | കനാലുകളുടെ പുനരുദ്ധാരണം; 93.66 ലക്ഷം അനുവദിച്ചതായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 

> **Lead Summary:** **വടകര : **കുറ്റ്യാടി ജലസേചന പദ്ധതി കനാലുകളുടെ പുനരുദ്ധാരണത്തിനായി കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 2023-24 സാമ്പത്തിക വർഷം 93.66 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

## Article Content

**വടകര : **കുറ്റ്യാടി ജലസേചന പദ്ധതി കനാലുകളുടെ പുനരുദ്ധാരണത്തിനായി കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 2023-24 സാമ്പത്തിക വർഷം 93.66 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

2022 -23 സാമ്പത്തികം സർക്കാർ അനുവദിച്ച 1.73 കോടി രൂപയുടെ 6 പദ്ധതികൾ പുരോഗമിച്ചു വരികയാണ്. പദ്ധതികൾ താഴെ പറയും പ്രകാരമാണ്.

1. ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി കനാൽ (between ch 1/500km to 3/000km)

2. ചേരാപുരം സബ് ഡിസ്ട്രിബ്യൂട്ടറി കനാല്‍ (between ch 1/000km to 2/000km), ഫീൽഡ് ബൂത്തി കനാൽ(between ch 1/000km to tail end)

3. പെരുവയൽ ഫീൽഡ് ബൂത്തി കനാൽ (between ch 1/200km to tail end)

4.പൂവാമ്പുഴ ഡിസ്ട്രിബ്യൂട്ടറി കനാൽ (between ch 0/000km to tail end-Phase 1)

5.മണിയൂർ ബ്രാഞ്ച് കനാൽ(between ch 1/000km to 2/400km)

6. വലതുകര കനാൽ(between ch 28/300km to 34/270km)

2023-24 സാമ്പത്തികം സർക്കാർ അനുവദിച്ച 93.66 ലക്ഷം രൂപയുടെ 11 പദ്ധതികൾ താഴെപ്പറയും പ്രകാരമാണ്.

1.തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി കനാൽ (between ch 4/000km to 5/200km)

2. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ തണ്ടോട്ടി അക്ക്വഡക്റ്റ് അടിയന്തര പുനരുദ്ധാരണം

3.ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ തകർന്ന പൈപ്പ് ലൈൻ പുനരുദ്ധരിക്കൽ(between ch 0/050km to 0/500km)

4.പെരുമുണ്ടച്ചേരി ഡിസ്ട്രിബ്യൂട്ടറി കനാൽ(between ch 1/200km to 1/300km)

5.മണിയൂർ ബ്രാഞ്ച് കനാൽ(between ch 1/600km to 2/000km)

6.മണിയൂർ ബ്രാഞ്ച് കനാൽ(between ch 6/600km to 7/400km)

7. മണിയൂർ ബ്രാഞ്ച് കനാൽ(between ch 5/250km to 5/600km)

8.നെറ്റ് പ്ലാറ്റ്ഫോം നിർമ്മാണം -മണിയൂർ ബ്രാഞ്ച് കനാൽ

9.KYIP സെക്ഷൻ നമ്പർ 1 ലെ അക്വാഡക്റ്റിനടുത്തുള്ള കാടുകൾ വെട്ടിത്തെളിക്കൽ

10. എടച്ചേരി ഡിസ്ട്രിബ്യൂട്ടറി കനാൽ(between ch 0/800km to 1/200km)

11. വലതുകര മെയിൻ കനാൽ (25/500 to 26/500)

മണിയൂർ ബ്രാഞ്ച് കനാലിന്റെ ചെക്കോട്ടി ബസാർ അക്ക്വഡക്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടി 30 ലക്ഷം രൂപയുടെ പ്രവൃത്തി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138440/rehabilitation-canals-9366lakh-allocated-minister-water-resources-roshiaugustine)