---
title: "#pinarayvijayan | വടകര -മാഹി കനാൽ; പ്രവർത്തന ലക്ഷ്യം 2025 വർഷത്തോടെ പൂർത്തിയാക്കാനെന്ന് മുഖ്യമന്ത്രി "
english_title: "#Vadakara #Mahi #Canal #ChiefMinister #operational #target #completed #year2025"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138627/vadakara-mahi-canal-chiefminister-operational-target-completed-year2025"
published_at: "2023-08-13T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8991ae0e78_pinaray.jpg"
keywords: []
---

# #pinarayvijayan | വടകര -മാഹി കനാൽ; പ്രവർത്തന ലക്ഷ്യം 2025 വർഷത്തോടെ പൂർത്തിയാക്കാനെന്ന് മുഖ്യമന്ത്രി 

> **Lead Summary:** **വടകര : **കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വടകര - മാഹി കനാൽ പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ പ്രവർത്തി 50 ശതമാനം പൂർത്തിയായതായും 800 മീറ്റർ നീളം വരുന്ന ഉയർന്ന ഭാഗത്തുള്ള മണ്ണ് തീരെ ഉറപ്പില്ലാത്ത തായതിനാൽ ഈ ഭാഗത്തെ പാർശ്വ സംരക്ഷണം സങ്കീർണത നിറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയെ അറിയിച്ചു.

## Article Content

**വടകര : **കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വടകര - മാഹി കനാൽ പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ പ്രവർത്തി 50 ശതമാനം പൂർത്തിയായതായും 800 മീറ്റർ നീളം വരുന്ന ഉയർന്ന ഭാഗത്തുള്ള മണ്ണ് തീരെ ഉറപ്പില്ലാത്ത തായതിനാൽ ഈ ഭാഗത്തെ പാർശ്വ സംരക്ഷണം സങ്കീർണത നിറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയെ അറിയിച്ചു.

നിലവിൽ തയ്യാറാക്കിയ ഡിസൈൻ പുതുക്കുന്നതിനും ,ഇതിനായി മറ്റ് സാങ്കേതികൾ ഉപയോഗിച്ചുള്ള സംരക്ഷണ പ്രവർത്തിയുടെ സാധ്യതകൾ പഠിക്കുന്നതിന് തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.

2025 വർഷത്തോടെ പ്രസ്തുത പദ്ധതി പൂർത്തീകരിച്ച് വടകര മാഹി കനാലിലൂടെയുള്ള ജലഗതാഗതം സാധ്യമാകുന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ നടന്നു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽഎയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

വടകര -മാഹി കനാലിലെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജിന്റെ പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണ്. ഇതിൻറെ അപ്പ്രോച്ച് റോഡിൻറെ പ്രവർത്തിയും പുരോഗതിയിലാണെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138627/vadakara-mahi-canal-chiefminister-operational-target-completed-year2025)